പൗരത്വപ്പട്ടിക ദേശീയതലത്തിൽ നടപ്പാക്കും-അമിത് ഷാ - News4Max

Breaking

Post Top Ad

Wednesday, 2 October 2019

പൗരത്വപ്പട്ടിക ദേശീയതലത്തിൽ നടപ്പാക്കും-അമിത് ഷാ

കൊൽക്കത്ത: ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) രാജ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്നും അത് ദേശീയതലത്തിൽ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷാ. തൃണമൂൽ കോൺഗ്രസ്സും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻ.ആർ.സി സംബന്ധിച്ച് കടുത്ത ആശങ്ക പരത്തുകയാണ്. ആരെതിർത്താലും എൻ.ആർ.സി നടപ്പാക്കും. നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയും തൂത്തെറിയും. എന്നാൽ അതിന് മുൻപായി ഹിന്ദു, സിഖ്, ബുദ്ധ, ജൈന വിഭാഗക്കാരായ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ഉറപ്പാക്കുന്ന പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയെടുക്കേണ്ടതുണ്ടെന്നും ഷാ സൂചിപ്പിച്ചു. കൊൽക്കത്തയിൽ ബി.ജെ.പി സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. “ഇത്രമാത്രം നുഴഞ്ഞുകയറ്റക്കാരുടെ ബാധ്യത പേറി ഒരു രാജ്യത്തിനും നന്നായി പ്രവർത്തിക്കാനാവില്ല. ഇതവസാനിപ്പിക്കുക തന്നെ ചെയ്യും. ബംഗാളിനെ മാറ്റിത്തീർക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, ഹിന്ദു ,സിഖ്, ബുദ്ധ, ജൈന വിഭാഗക്കാരായ ഒരു അഭയാർത്ഥിക്കും ഇന്ത്യ വിട്ടു പോവേണ്ടി വരില്ലെന്ന് ഞാൻ ഉറപ്പു തരുന്നു.” കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാംവകുപ്പിലെ വ്യവസ്ഥകൾ ഇല്ലാതാക്കാൻ തീരുമാനമെടുത്ത പ്രധാനമന്തി നരേന്ദ്ര മോദി അഭിനന്ദനമർഹിക്കുന്നുവെന്ന് ഷാ പറഞ്ഞു.കശ്മീരിനെ ഇന്ത്യയുടെ മുഖ്യധാരയിലേക്ക് ലയിപ്പിക്കാൻ ഈ നടപടി സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. തൃണമൂൽ എം.എൽ.എ ബി.ജെ.പിയിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ സബ്യസാചി ദത്ത, ചൊവ്വാഴ്ച ദേശീയ അധ്യക്ഷൻ അമിത്ഷായുടെ സാന്നിധ്യത്തിൽ ബി.െജ.പി. അംഗത്വമെടുത്തു. തിളച്ചുമറിയുന്ന ബംഗാളിനെ തണുപ്പിക്കാൻ ആവശ്യത്തിന് നടപടികൾ സ്വീകരിക്കണമെന്ന് ദത്ത അമിത് ഷായോട് അഭ്യർഥിച്ചു. content highlights:national citizenship register

from mathrubhumi.latestnews.rssfeed https://ift.tt/2ntFxtq
via IFTTT

No comments:

Post a Comment

Post Bottom Ad

Pages