ഭോപാൽ: മധ്യപ്രദേശിലെ ലൈംഗികവിവാദക്കേസിലുൾപ്പെട്ട രണ്ടുസ്ത്രീകൾ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് മുതിർന്ന രാഷ്ട്രീയനേതാക്കളുടെ അശ്ലീലവീഡിയോകളുപയോഗിച്ച് പാർട്ടികളെ ഭീഷണിപ്പെടുത്തി പണംപിടുങ്ങാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. 30 കോടി രൂപയ്ക്കാണ് ഇവർ വീഡിയോകൾ വിൽക്കാൻ ശ്രമിച്ചതെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ടു ചെയ്തു. ഇതിനായി പലവട്ടം ചർച്ചയും നടത്തി. സംസ്ഥാനത്ത് ബി.ജെ.പി. സർക്കാർ മാറി കോൺഗ്രസ് അധികാരത്തിൽവന്നത് രാഷ്ട്രീയപ്പാർട്ടികൾക്കുള്ളിൽ ഇവർക്കുണ്ടായിരുന്ന ബന്ധങ്ങളെ ബാധിച്ചു. അതിനാൽ, കാര്യങ്ങൾ മോശമാകുംമുമ്പ് പരമാവധി പണമുണ്ടാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. രാഷ്ട്രീയപ്പാർട്ടികളും നേതാക്കളും പരസ്പരം ചെളിവാരിയെറിയാൻ തക്കംപാർത്തിരിക്കുന്ന സമയമായ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതിന് അവസരം കിട്ടുമെന്ന് ഇവർ കരുതി. ആറുകോടിരൂപയ്ക്ക് വീഡിയോകൾ വാങ്ങാമെന്ന് രാഷ്ട്രീയക്കാരിലൊരാൾ സമ്മതിച്ചെങ്കിലും 30കോടി രൂപയിൽ കുറയ്ക്കാൻ സ്ത്രീകൾ തയ്യാറായില്ല. വീഡിയോകൾ മൊത്തത്തിലെടുക്കാൻ ആരും തയ്യാറാകാഞ്ഞതിനാൽ, കുറച്ചെണ്ണം ചില രാഷ്ട്രീയക്കാർക്ക് ഏതാനും കോടികൾക്കു വിറ്റു. അപ്പോഴേക്കും ഈ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിനാൽ പോലീസ് നിരീക്ഷിച്ചുതുടങ്ങി. ഇന്ദോർ മുനിസിപ്പൽ കോർപ്പറേഷൻ എൻജിനിയർ ഹർഭജൻ സിങ്ങിന്റെ പരാതിയിൽ അഞ്ചുസ്ത്രീകളെയും അവരുടെ ഡ്രൈവറെയും പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റു ചെയ്തു. നാലായിരത്തിലേറെ വീഡിയോകളും ഓഡിയോകളും ഇവരിൽനിന്നു കണ്ടെടുത്തു. സ്ത്രീകൾ ജുഡീഷ്യൽ കസ്റ്റഡിയിൽ അറസ്റ്റിലായ അഞ്ചുസ്ത്രീകളെയും മധ്യപ്രദേശ് കോടതി ഈമാസം പതിന്നാലുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡ്രൈവർ നേരത്തേതന്നെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പോലീസ്കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ശ്വേതാ സ്വപ്നിൽ ജെയ്ൻ, ശ്വേതാ വിജയ് ജെയ്ൻ, ആരതി ദയാൽ, മോനിക്കാ യാദവ്, ബർഖ സോനി എന്നിവരെ ചൊവ്വാഴ്ച ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മനീഷ് ഭട്ടിനു മുമ്പാകെ ഹാജരാക്കി. കുടുങ്ങിയവരിൽ മുൻമന്ത്രിമാരും ടി.വി. റിപ്പോർട്ടറും മധ്യപ്രദേശിലെ മുൻ ബി.ജെ.പി. സർക്കാരിലെ രണ്ടു മന്ത്രിമാർ അശ്ലീലവീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി. പറഞ്ഞു. അശ്ലീലദൃശ്യങ്ങൾവെച്ച് രാഷ്ട്രീയക്കാരോടു വിലപേശിയതിൽ ഡൽഹി ആസ്ഥാനമായുള്ള ഹിന്ദി ചാനലിന്റെ റിപ്പോർട്ടർക്കുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. മുൻമന്ത്രിമാരും ഐ.എ.എസുകാരും ഐ.പി.എസുകാരുമുൾപ്പെട്ട 92 വീഡിയോ ശകലങ്ങളാണ് എസ്.ഐ.ടി. പരിശോധിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. അശ്ലീലദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുന്ന സംഘത്തിന്റെ കെണിയിൽപ്പെട്ട് ശിവരാജ്സിങ് ചൗഹാന്റെ സർക്കാരിലെ മന്ത്രി 2016-ൽ രാജിവെച്ചിരുന്നു. രണ്ടുമിനിറ്റുള്ള വീഡിയോയിലുള്ളത് മന്ത്രിതന്നെയെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതോടെ ബി.ജെ.പി. കേന്ദ്രനേതൃത്വം രാജിയാവശ്യപ്പെടുകയായിരുന്നു. content highlights:madhya pradesh sex scandal
from mathrubhumi.latestnews.rssfeed https://ift.tt/2p67BDj
via IFTTT
Post Top Ad
Wednesday, 2 October 2019
Home
madhrubhumi
മധ്യപ്രദേശ് ലൈംഗികവിവാദം: തിരഞ്ഞെടുപ്പുകാലത്ത് 30 കോടിക്ക് അശ്ലീലവീഡിയോ വിൽക്കാൻ ശ്രമം
മധ്യപ്രദേശ് ലൈംഗികവിവാദം: തിരഞ്ഞെടുപ്പുകാലത്ത് 30 കോടിക്ക് അശ്ലീലവീഡിയോ വിൽക്കാൻ ശ്രമം
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment