മരുഭൂമിയിലെ അലച്ചില്‍ - News4Max

Breaking

Post Top Ad

Monday, 3 January 2022

മരുഭൂമിയിലെ അലച്ചില്‍

ഗുരുദത്ത് സോന്ധി ഇസ്രയേലിന് ജക്കാർത്തയിൽ പ്രവേശനം നിഷേധിച്ചതിനെ വിമർശിച്ചതിന്റെ പേരിലാണ് ഗുരുദത്ത് സോന്ധി ഇൻഡൊനീഷ്യക്കാർക്ക് അനഭിമതനായത്. 64-ലെ ഏഷ്യാ കപ്പിൽ നിന്ന് അറബ് മുസ്ലിം രാജ്യങ്ങൾ വിട്ടുനിന്നതോടെ ടൂർണമെന്റ് നാലു ടീമുകൾ മാത്രമായി ഒതുങ്ങി. 1974-ൽ ഇസ്രയേലിനെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) പുറംതള്ളി. 1994-ൽ യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനിൽ അംഗത്വം നേടും വരെ ഇസ്രയേലിന് അലഞ്ഞു തിരിയേണ്ടിവന്നു. 1964-ൽ ജയിച്ച ടീം അമേച്വർമാരുടെ സംഘമായിരുന്നു. അന്ന് ജാഫയിലെ ബ്ലൂംഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ ഗോളടിച്ച അവരുടെ മോർദഹായി സ്പീഗ്ലർ പിഎസ്ജിക്കും പിന്നീട് പെലെയ്ക്കൊപ്പം ന്യൂയോർക്ക് കോസ്മോസിനും കളിക്കുന്നുണ്ട്. സ്പീഗ്ലർ 1970-ലെ ലോകകപ്പിലും കളിച്ചു. ഇസ്രയേലിന്റെ ഏഷ്യൻ ഫുട്ബോൾ ബന്ധം ഇന്ന് വിദൂരസ്മരണയാണ്. 64-ലെ വിജയം അക്കാലത്ത് കളിച്ചവർ 50 വർഷത്തിനു ശേഷം ഓർമിച്ചു എന്നതൊഴിച്ചാൽ ആഘോഷമൊന്നുമുണ്ടായിരുന്നില്ല. 1960-ലെ ഏഷ്യൻ നേഷൻസ് കപ്പിന്റെ യോഗ്യതാ നിർണയ മത്സരത്തിൽ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയം വേദിയായി. ഇന്ത്യക്കു പുറമെ ഇറാൻ, ഇസ്രയേൽ, പാകിസ്താൻ എന്നിവരായിരുന്നു പശ്ചിമ മേഖലയിലെ നാലു ടീമുകൾ. ഇതിന്റെ ഫലങ്ങൾ ഇപ്പോൾ നോക്കുമ്പോൾ രസകരമാണ്. ഡിസംബർ 5 മുതൽ 18 വരെയായിരുന്നു കളികൾ. ഇരു പാദ മത്സരമായിരുന്നു. ആദ്യ പാദത്തിൽ ഇന്ത്യ പാകിസ്താനെയും (1-0) ഇറാനെയും (3-1) തോൽപ്പിക്കുന്നുണ്ട്. എന്നാൽ ഇസ്രയേലിനോട് 3-1 ന് തോറ്റു. രണ്ടാം പാദത്തിൽ ഇന്ത്യ എല്ലാ കളിയും തോറ്റു. പാകിസ്താൻ (0-1), ഇസ്രയേൽ (1-2), ഇറാൻ (1-2) എന്നിങ്ങനെയാണ് ഇന്ത്യയുടെ കളിയുടെ സ്കോർ നില. എട്ടു പോയന്റുമായി ഇസ്രായേൽ യോഗ്യത നേടിയപ്പോൾ ഇന്ത്യ നാലു പോയന്റോടെ അവസാന സ്ഥാനത്തായിരുന്നു. പാകിസ്താൻ ഇസ്രയേലിനോട് ഒരു തവണ സമനില പിടിക്കുന്നു. ഇറാനെ മറ്റൊരിക്കൽ 4-1 ന് തറപറ്റിക്കുന്നു. എന്നാൽ ഇതേ സ്കോറിന് ഇറാൻ പാകിസ്താന് രണ്ടാം പാദത്തിൽ മറുപടി നൽകുന്നുമുണ്ട്. തെക്കൻ കൊറിയയിലെ സോളിൽ നടന്ന ഫൈനൽ ടൂർണമെന്റിൽ ആതിഥേയർ ചാമ്പ്യൻമാരാവുകയും ഇസ്രയേൽ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്തു. ഇറാൻ ഒഴിച്ച് മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇക്കാലയളവിൽ ഫുട്ബോളിൽ പിൻനിരയിലായിരുന്നു എന്നതാണ് ഈ ഫലങ്ങൾ നൽകുന്ന സൂചന. ജപ്പാന്റെ നിലവാരം അത്ര ഉയർന്നതായിരുന്നില്ല എന്നു മനസ്സിലാക്കാം. അതേ സമയം ഇറാനും ഇസ്രയേലും തെക്കൻ കൊറിയയും മുമ്പേ തന്നെ ഫുട്ബോളിൽ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട് എന്നും കാണാം. പാകിസ്താനും അവരുടെ കളിക്കാരും ഒരിക്കൽ ഇന്ത്യയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ആ ചരിത്രം എന്നാണ് വിസ്മൃതമായത്. 1970-ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്. ജപ്പാനെതിരെ അടിച്ച ഏക ഗോൾ അമർ ബഹാദൂറിന്റെ വകയായിരുന്നു. കുറെക്കാലം അത് മഞ്ചിത് സിങിന്റെ പേരിലാണ് രേഖപ്പെടുത്തപ്പെട്ടത്. ഇപ്പോൾ അത് തിരുത്തപ്പെട്ടിരിക്കുന്നു. Content Highlights: 1960 asian nations cup

from sports rss feed https://ift.tt/3zsjoMA
via IFTTT

No comments:

Post a Comment

Post Bottom Ad

Pages