ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ ഒരുക്കുന്ന ‘സച്ചിന്‍’ ജൂലൈ 19ന് ഇന്ത്യയൊട്ടാകെ റിലീസിന് എത്തുകയാണ്. റിലീസ് അടുത്തിരിക്കെ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടന്‍ അജു വര്‍ഗീസാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ രണ്ടാം ടീസര്‍ റിലീസ് ചെയ്തത്. പ്രണയവും ക്രിക്കറ്റാരവവും ഹ്യൂമറും ഇടകലര്‍ന്ന് ഒരു ചിത്രമാണ് സച്ചിനെന്നാണ് ടീസര്‍ നല്‍കുന്ന ഉറപ്പ്.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജനാണ് നായിക. ചിത്രത്തില്‍ ‘സച്ചിന്‍’ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും സൗഹൃദവും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.
എസ് എല്‍ പുരം ജയസൂര്യയാണ് രചന. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിഷാരടി, രഞ്ജി പണിക്കര്‍ , ജൂബി നൈനാന്‍ , അപ്പാനി ശരത് , മാലാ പാര്‍വ്വതി, അന്ന രാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/30w5nuk
via IFTTT
No comments:
Post a Comment