കാവ്യയ്‌ക്കൊപ്പമുള്ള കുട്ടി മകള്‍ മഹാലക്ഷ്മിയോ?; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം - News4Max

Breaking

Post Top Ad

Tuesday, 26 February 2019

കാവ്യയ്‌ക്കൊപ്പമുള്ള കുട്ടി മകള്‍ മഹാലക്ഷ്മിയോ?; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം

ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് മകള്‍ ജനിച്ചെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധര്‍ ഏറ്റെടുത്തത്. പിന്നാലെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തു വരുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടയിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ ഒരു കുട്ടിയ്ക്കൊപ്പമുള്ല കാവ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ചിത്രങ്ങള്‍ വൈറലായി മാറിയതോടെ ഇത് മഹാലക്ഷ്മിയാണോ എന്നായി ആരാധകരുടെ ചോദ്യം.

എന്നാല്‍ കാവ്യയുടെ കുടെയുള്ളത് മകള്‍ മഹാലക്ഷ്മിയായിരുന്നില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ആകാശവാണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആകാശവാണി എന്ന സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങളാണ് വൈറലായത്. സിനിമയുടെ അസിസ്റ്റന്റെ ക്യാമറാമാന്റെ മകളാണ് വൈറലായ ചിത്രത്തില്‍ കാവ്യയ്‌ക്കൊപ്പമുള്ളത്.

ആകാശവാണി എന്ന സിനിമയുടെ അസിസ്റ്റന്‍റ് ക്യാമറാമാന്റെ മകള്‍ക്കൊപ്പം നടി കാവ്യ മാധവൻ

Posted by Film Frames on Monday, 25 February 2019

മഹാലക്ഷ്മിയുടെ നൂലുകെട്ടിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കാവ്യ മാധവന്റെയും ദിലീപിന്റെയും മീനാക്ഷിയുടെയും ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ദിലീപിന്റെ പുതിയ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഗംഭീര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2TiN77T
via IFTTT

No comments:

Post a Comment

Post Bottom Ad

Pages