വീണ്ടും വിജയിക്കാന്‍ വിനീത് ശ്രീനിവാസന്‍; മനോഹരം ഇന്ന് തീയേറ്ററുകളില്‍ - News4Max

Breaking

Post Top Ad

Friday, 27 September 2019

വീണ്ടും വിജയിക്കാന്‍ വിനീത് ശ്രീനിവാസന്‍; മനോഹരം ഇന്ന് തീയേറ്ററുകളില്‍

വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മനോഹരം’ ഇന്ന് തിയേറ്ററുകളില്‍. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോഹരന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറിനും ഗാനങ്ങള്‍ക്കും വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയിരിക്കുന്നത്.

ഇതുവരെ കണ്ടതില്‍ വച്ച് വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും വിനീത് ചിത്രത്തില്‍ അവതരിപ്പിക്കുക. മനു എന്ന ആര്‍ട്ടിസ്റ്റായി വിനീത് എത്തുമ്പോള്‍ വര്‍ഗീസ് എന്ന മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തിലെത്തുന്നുണ്ട്. അപര്‍ണ ദാസ് ആണ് നായികയായി എത്തുന്നത്.

ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍, കലാരഞ്ജിനി, വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍, സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജെബ്ബിന്‍ ജേക്കബ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സഞ്ജീവ് തോമസാണ്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2lvhadB
via IFTTT

No comments:

Post a Comment

Post Bottom Ad

Pages