ന്യൂഡൽഹി: ബന്ദിപ്പുർ വനമേഖലയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാത്രിയാത്ര നിരോധനംകാരണം കേരളീയർ അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കാൻ ഉടൻ ഇടപെടണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത്. വിദഗ്ധസമിതിക്കുമുമ്പാകെ കേരളത്തിന്റെ പ്രശ്നങ്ങളും നിർദേശങ്ങളും അറിയിക്കാമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ കേന്ദ്രത്തിന്റെ ഇടപെടലിനു പരിമിതിയുണ്ടെന്നും വിദഗ്ധസമിതിയുടെ റിപ്പോർട്ട് സുപ്രീംകോടതിയിൽ വേഗത്തിൽ സമർപ്പിമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. തോൽപ്പെട്ടി-നാഗർഹോള സംസ്ഥാനപാതയെ ദേശീയപാതയാക്കി പ്രശ്നം പരിഹരിക്കാമെന്ന നിർദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി ജാവഡേക്കറെ ധരിപ്പിച്ചു. 40 കിലോമീറ്റർ അധികമുള്ള ഈ പാതയും പലയിടങ്ങളിലായി വനത്തിലൂടെയാണ് കടന്നുപോകുന്നത്. ഭാവിയിൽ ഈ പാതയിലും നിരോധനം വേണമെന്ന ആവശ്യം ഉയർന്നേക്കാം -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം സമർപ്പിച്ച ഉയരത്തിലുള്ള പാത (എലിവേറ്റഡ് ഹൈവേ) എന്ന നിർദേശം കർണാടകം പൂർണമായി തള്ളിയതായി മുഖ്യമന്ത്രി പിന്നീട് പത്രസമ്മേളനത്തിൽ പറഞ്ഞു. മൃഗങ്ങൾക്ക് അടിയിലൂടെ പോകാൻപറ്റുന്ന രീതിയിലുള്ള പാതയായിരുന്നു സംസ്ഥാനം മുന്നോട്ടുവെച്ചത്. ഇതിനു ചെലവാകുന്നതിന്റെ പകുതിതുക സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ഈ തുക ബജറ്റിൽ വകയിരുത്തുകയും ചെയ്തു. അതൊന്നും ഇപ്പോൾ പരിഗണിക്കുന്നില്ല -മുഖ്യമന്ത്രി വ്യക്തമാക്കി. ബന്ദിപ്പുർ സംരക്ഷിതവനമേഖലയിൽ പകൽകൂടി യാത്ര നിരോധിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. വയനാട്ടിലെ ജനങ്ങളാകെ പ്രതിഷേധസമരത്തിലാണിപ്പോൾ. പ്രശ്നങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞത്. ഇക്കാര്യത്തിൽ കേരളത്തിലുള്ളവർക്കെല്ലാം ഒരേ അഭിപ്രായമാണ് എന്നതു ശ്രദ്ധയിലുണ്ടെന്നും മന്ത്രി പറഞ്ഞു -മുഖ്യമന്ത്രി വ്യക്തമാക്കി. content highlights:bandipur night travel ban
from mathrubhumi.latestnews.rssfeed https://ift.tt/2oqIPxl
via IFTTT
Post Top Ad
Wednesday, 2 October 2019
വയനാട്ടിലെ രാത്രിയാത്ര നിരോധനം: പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്‌ധസമിതി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment