ഗാന്ധി വായന: ഗുജറാത്തിയെ മറികടന്ന് മലയാളം - News4Max

Breaking

Post Top Ad

Tuesday, 1 October 2019

ഗാന്ധി വായന: ഗുജറാത്തിയെ മറികടന്ന് മലയാളം

അഹമ്മദാബാദ്: ഗാന്ധിജിയുടെ ആത്മകഥ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഭാരതീയ ഭാഷയെന്ന ഖ്യാതി മലയാളം നിലനിർത്തി. മഹാത്മാഗാന്ധിയുടെ മാതൃഭാഷയായ ഗുജറാത്തിയെയും ഔദ്യോഗികഭാഷയായ ഹിന്ദിയെയുമൊക്കെ മറികടന്നാണ് ഈ നേട്ടം. തൊട്ടുപിന്നിൽ നമ്മുടെ അയൽഭാഷയായ തമിഴാണ്. ''മലയാളികളുടെ സാക്ഷരതയും വായനശീലവുമാണ് ഇതിനുകാരണം. കേരളത്തിൽ പുസ്തകവായനയുടെ സംസ്കാരമുണ്ട്. അവിടെ സ്കൂളുകളിലും കോളേജുകളിലും ധാരാളമായി ഗാന്ധിജിയുടെ പുസ്തകങ്ങൾ വാങ്ങുന്നുണ്ട്'' -എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിന്റെ പ്രസാധകരായ നവജീവൻ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി വിവേക് ദേശായി പറഞ്ഞു. ഇതുവരെ 8.24 ലക്ഷം പ്രതികളാണ് മലയാളത്തിൽമാത്രം ചെലവായത്. തമിഴിൽ 7.35 ലക്ഷവും ഹിന്ദിയിൽ 6.63 ലക്ഷവും വിറ്റഴിഞ്ഞു. പുസ്തകം 1927-ൽ ആദ്യം പ്രസിദ്ധീകരിച്ചിട്ടും ഗുജറാത്തിയിൽ 6.71 ലക്ഷം പ്രതികളേ ഇതുവരെ ചെലവായിട്ടുള്ളൂ. ഇംഗ്ളീഷിലാണ് 'സത്യാന്വേഷണപരീക്ഷണങ്ങൾ' ഏറ്റവുമധികം പ്രചരിച്ചത് -20.98 ലക്ഷം. എല്ലാഭാഷകളിലുമായി 57.74 ലക്ഷം പ്രതികളാണ് ചെലവായിട്ടുള്ളത്. കശ്മീരിലെ ഡോഗ്രി, അസമിലെ ബോഡോ ഭാഷകളിൽ ഉടൻ പുറത്തിറക്കും. പുസ്തകത്തിന്റെ ഓഡിയോ സി.ഡി.യും പെൻഡ്രൈവും ഇറക്കുന്നുണ്ട്. കുട്ടിക്കാലംമുതൽ 1921വരെയുളള തന്റെ ജീവിതമാണ് ഗാന്ധിജി ആത്മകഥയിൽ പറയുന്നത്. 'നവജീവനി'ൽ 1925മുതൽ 1929വരെ ആഴ്ചതോറുമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. content highlights:Mahatma Gandhis Autobiography in Malayalam Outsells Others

from mathrubhumi.latestnews.rssfeed https://ift.tt/2n6lml4
via IFTTT

No comments:

Post a Comment

Post Bottom Ad

Pages