ഭാരത് പെട്രോളിയം ഉൾപ്പെടെ നാലു കമ്പനികളുടെ ഓഹരി വിറ്റഴിക്കുന്നു - News4Max

Breaking

Post Top Ad

Tuesday, 1 October 2019

ഭാരത് പെട്രോളിയം ഉൾപ്പെടെ നാലു കമ്പനികളുടെ ഓഹരി വിറ്റഴിക്കുന്നു

ന്യൂഡൽഹി: പൊതുമേഖലാ കമ്പനികളായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ.), ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്.സി.ഐ.), ടി.എച്ച്.ഡി.സി. ഇന്ത്യ, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷൻ ലിമിറ്റഡ് (നീപ്കോ) എന്നിവയിൽ കേന്ദ്രസർക്കാരിനുള്ള മുഴുവൻ ഓഹരികളും വിൽക്കുന്നതിന് സെക്രട്ടറിതല അനുമതി. ഓഹരിവിറ്റഴിക്കലിന്റെ ചുമതലയുള്ള സെക്രട്ടറിമാരാണ് തിങ്കളാഴ്ച ഇതിന് അംഗീകാരം നൽകിയത്. കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (കോൺകോർ) സർക്കാരിനുള്ള ഓഹരികളിലെ 30 ശതമാനവും വിൽക്കാനും യോഗം അനുമതി നൽകി. എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാർ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ നടത്തിയ ഓഹരിവിറ്റഴിക്കലിനുശേഷം പൊതുമേഖലാ കമ്പനികളെ സ്വകാര്യവത്കരിക്കുന്നതിനുള്ള ഏറ്റവും വലിയ നീക്കമാണ് ഇത്. പാർലമെന്റ് പാസാക്കിയ നിയമപ്രകാരം ദേശസാത്കരിച്ച കമ്പനിയായതിനാൽ ബി.പി.സി.എല്ലിന്റെ ഓഹരി വിറ്റഴിക്കുംമുമ്പ് സർക്കാരിന് ഇരുസഭകളുടെയും അംഗീകാരം നേടേണ്ടതുണ്ട്. ബി.പി.സി.എല്ലിൽ 53.29 ശതമാനം ഓഹരിയാണ് സർക്കാരിനുള്ളത്. കോൺകോറിൽ 54.80 ശതമാനവും എസ്.സി.ഐ.യിൽ 63.75 ശതമാനവും ഓഹരികളുണ്ട്. കേന്ദ്രസർക്കാരിന്റെയും (75 ശതമാനം) ഉത്തർപ്രദേശ് സർക്കാരിന്റെയും (25 ശതമാനം) സംയുക്തസംരംഭമാണ് ടി.എച്ച്.ഡി.സി. നീപ്കോയുടെ മുഴുവൻ ഓഹരികളും സർക്കാരിന്റെ ഉടമസ്ഥതയിലാണ്. content highlights:strategic stake sale in five companies

from mathrubhumi.latestnews.rssfeed https://ift.tt/2oNgbXD
via IFTTT

No comments:

Post a Comment

Post Bottom Ad

Pages