57-ാം ദിവസവും കശ്മീരിലെ സ്ഥിതിക്കു മാറ്റമില്ല - News4Max

Breaking

Post Top Ad

Tuesday, 1 October 2019

57-ാം ദിവസവും കശ്മീരിലെ സ്ഥിതിക്കു മാറ്റമില്ല

ശ്രീനഗർ: പ്രത്യേകപദവി നീക്കിയതിനുപിന്നാലെ ജമ്മുകശ്മീരിലുണ്ടായ പ്രതിസന്ധി തുടർച്ചയായി 57-ാം ദിവസവും ജനജീവിതത്തെ ബാധിച്ചു. വിപണികൾ തുറന്നില്ല. പൊതുഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ സ്വകാര്യവാഹനങ്ങൾ ഓടി. മൊബൈൽ സേവനങ്ങൾക്കു വിലക്കുണ്ടെന്നതൊഴിച്ചാൽ മറ്റു നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അധികൃതർ പറയുന്നു. അക്രമികൾ കാറുകൾ തകർക്കുകയും കടയുടമകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാലാണ് കച്ചവടകേന്ദ്രങ്ങളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്കൂളുകൾ സാധാരണനിലയിൽ പ്രവർത്തിപ്പിക്കാൻ അധികൃതർ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സുരക്ഷയെക്കുറിച്ചുള്ള ആശങ്ക കാരണം മാതാപിതാക്കൾ കുട്ടികളെ വിടുന്നില്ലെന്നും അവർ പറഞ്ഞു. Content Highlights:Jammu and Kashmir

from mathrubhumi.latestnews.rssfeed https://ift.tt/2nf5YCR
via IFTTT

No comments:

Post a Comment

Post Bottom Ad

Pages