ഇറാനെ തടഞ്ഞില്ലെങ്കിൽ എണ്ണവില അപ്രതീക്ഷിത ഉയരത്തിലെത്തും -സൗദി കിരീടാവകാശി - News4Max

Breaking

Post Top Ad

Tuesday, 1 October 2019

ഇറാനെ തടഞ്ഞില്ലെങ്കിൽ എണ്ണവില അപ്രതീക്ഷിത ഉയരത്തിലെത്തും -സൗദി കിരീടാവകാശി

വാഷിങ്ടൺ: ഇറാനെതിരേ ലോകരാജ്യങ്ങൾ ഒന്നിച്ചില്ലെങ്കിൽ എണ്ണവില സങ്കൽപ്പിക്കാൻ കഴിയാത്തത്രയും ഉയരങ്ങളിലെത്തുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. വിഷയത്തിന് സൈനികപരിഹാരത്തെക്കാൾ കൂടുതൽ രാഷ്ട്രീയപരിഹാരം തേടാനാണ് താൻ ശ്രമിക്കുന്നതെന്നും യു.എസ്. ചാനലായ സി.ബി.എസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “ഇറാനെ തടയാൻ ലോകം ശക്തവും ഉറച്ചതുമായ നടപടിയെടുക്കുന്നില്ലെങ്കിൽ പ്രശ്നം ഇനിയും വഷളാകും. അത് ലോകത്തിന്റെ താത്പര്യങ്ങൾക്കുതന്നെ ഭീഷണിയുയർത്തും. എണ്ണവിതരണം തടസ്സപ്പെടുകയും എണ്ണവില മുൻപുണ്ടാകാത്ത തരത്തിൽ ഉയരത്തിലെത്തുകയുംചെയ്യും. ലോകത്തെ ആകെ എണ്ണവിതരണത്തിൽ 30 ശതമാനവും പശ്ചിമേഷ്യയിൽനിന്നാണ്. 20 ശതമാനം ആഗോളചരക്കുനീക്കവും ആഗോള ജി.ഡി.പി.യുടെ നാലുശതമാനവും പശ്ചിമേഷ്യയിലാണ്. ഈ മൂന്നുകാര്യങ്ങൾക്കും തടസ്സമുണ്ടായാൽ അത് സൗദിക്കും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങൾക്കും മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയുടെതന്നെ തകർച്ചയ്ക്ക് കാരണമാകും” -സി.ബി.എസിന്റെ '60 മിനിറ്റ്' പരിപാടിയിൽ സൽമാൻ രാജകുമാരൻ പറഞ്ഞു. സൗദിയുടെ അരാംകോ എണ്ണപ്പാടങ്ങൾക്കും സംസ്കരണശാലകൾക്കും നേരെ സെപ്റ്റംബർ 14-ന് യെമെനിലെ ഹൂതിവിമതർ ആക്രമണം നടത്തിയതോടെ സൗദി എണ്ണയുത്പാദനം പകുതിയായി കുറച്ചിരുന്നു. ഇതോടെ അന്താരാഷ്ട്ര എണ്ണവിലയിൽ വലിയ വർധനയാണുണ്ടായത്. തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില ബാരലിന് 19.5 ശതമാനം വർധിച്ച് 71.95 ഡോളറിലെത്തി. ആക്രമണത്തിനുപിന്നിൽ ഇറാനാണെന്നാണ് സൗദിയും യു.എസും ആരോപിക്കുന്നത്. ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടിട്ടില്ല മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിക്കാൻ താൻ ഉത്തരവിട്ടിട്ടില്ലെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ''ഖഷോഗിയെ വധിക്കാൻ ഉത്തരവിട്ടിട്ടില്ല. കൊലപാതകത്തെ സംബന്ധിച്ച് അറിവുമുണ്ടായിരുന്നില്ല. എന്നാൽ, സൗദിയുടെ നേതാവെന്ന നിലയിൽ ആ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു'' -അദ്ദേഹം പറഞ്ഞു. സൗദി പൗരനും വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ഖഷോഗി, 2018 ഒക്ടോബർ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടത്. വധവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിൻ സൽമാന്റെ രണ്ട് ഉപദേശകരെ അറസ്റ്റുചെയ്തിരുന്നു. Content Highlights:Oil price Iran Saudi Arabia

from mathrubhumi.latestnews.rssfeed https://ift.tt/2mtgKoL
via IFTTT

No comments:

Post a Comment

Post Bottom Ad

Pages