ബിഹാറിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട 28 മലയാളികളെ രക്ഷപ്പെടുത്തി - News4Max

Breaking

Post Top Ad

Tuesday, 1 October 2019

ബിഹാറിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട 28 മലയാളികളെ രക്ഷപ്പെടുത്തി

ന്യൂഡൽഹി: ബിഹാറിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 28 മലയാളികളെ രക്ഷപ്പെടുത്തി. ഞായറാഴ്ച 20 പേരെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടവരിലൊരാൾ നൽകിയ വിവരമനുസരിച്ചാണു തിങ്കളാഴ്ച എട്ടുപേരെകൂടി രക്ഷപ്പെടുത്തിയതെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പട്നയ്ക്കടുത്ത് രാജേന്ദ്രനഗർ എന്ന പ്രദേശത്താണു മലയാളികൾ കുടുങ്ങിയത്. വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തനത്തിനുള്ള ഇടപെടൽ നടത്തിയെന്ന് സംസ്ഥാനസർക്കാരിന്റെ ഡൽഹിയിലെ പ്രത്യേകപ്രതിനിധി എ. സമ്പത്ത് പറഞ്ഞു. മലയാളികളെയെല്ലാം സുരക്ഷിതസ്ഥാനങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രക്ഷപ്പെടുത്തിയ 20 മലയാളികൾക്കു ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. തുടർന്ന് സർക്കാർ പ്രതിനിധി മലയാളിസംഘടനകളുമായി ഇടപെട്ട് സൗകര്യമൊരുക്കി. മലയാളികൾ കുടുങ്ങിയ വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിഹാർ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. content highlights:Keralites Stranded At Bihar Because Of Heavy Floods

from mathrubhumi.latestnews.rssfeed https://ift.tt/2nf5Va9
via IFTTT

No comments:

Post a Comment

Post Bottom Ad

Pages