ജിഷ്ണുവിന്റെ മരണം; കൃഷ്ണദാസിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി - News4Max

Breaking

Post Top Ad

Tuesday, 1 October 2019

ജിഷ്ണുവിന്റെ മരണം; കൃഷ്ണദാസിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി

കൊച്ചി: പാമ്പാടി നെഹ്രുകോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ സ്ഥിരീകരിച്ച് സി.ബി.ഐ. കുറ്റപത്രം. കേസിൽ ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നെഹ്രുഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ്, കോളേജ് പി.ആർ.ഒ. സഞ്ജിത്ത് വിശ്വനാഥൻ, അധ്യാപകരായ പ്രദീപൻ, ദിപിൻ എന്നിവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി. തെളിവുകളുടെ അഭാവത്തിൽ ഇവർക്കെതിരേ കുറ്റംചുമത്താനാകില്ലെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി.ബി.ഐ. നൽകിയ അന്തിമറിപ്പോർട്ടിൽ പറയുന്നു. വൈസ് പ്രിൻസിപ്പൽ എൻ. ശക്തിവേൽ, അധ്യാപകനായ സി.പി. പ്രവീൺ എന്നിവരുടെ പേരിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ജിഷ്ണു കോപ്പിയടിച്ചെന്ന വ്യാജപ്രചാരണം നടത്തിയതും പ്രതി സി.പി. പ്രവീൺ ഇക്കാര്യം തെളിവായി എഴുതിവാങ്ങി രേഖയാക്കിയതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സി.ബി.ഐ. കണ്ടെത്തിയിരിക്കുന്നത്. ജിഷ്ണു തൂങ്ങിമരിച്ചതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് സാധൂകരിക്കുന്ന തെളിവുകളാണ് കേസന്വേഷിച്ച സി.ബി.ഐ. സംഘത്തിനും ലഭിച്ചത്. ശക്തിവേലും പ്രവീണും ജിഷ്ണുവിനെ രൂക്ഷമായി ശകാരിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 2017 ജനുവരി 6 പരീക്ഷയ്ക്കിടെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കോപ്പിയടിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ പിടികൂടി പ്രിൻസിപ്പലിന്റെ മുറിയിലെത്തിച്ചത്. അഞ്ചുമണിക്കുശേഷമാണ് അവിടെനിന്ന് പുറത്തുവിട്ടത്. പിന്നീട് ഹോസ്റ്റൽമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിലാണ് ജിഷ്ണുവിനെ കണ്ടെത്തിയത്. സുഹൃത്തുക്കൾചേർന്ന് ഒറ്റപ്പാലത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. അന്വേഷണം സി.ബി.ഐ.ക്കുവിടാൻ തീരുമാനിച്ച് 2017 ജൂൺ 15-ന് സർക്കാർവിജ്ഞാപനമിറക്കി. എന്നാൽ, സി.ബി.ഐ. ഇത് തള്ളി. പിന്നീട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതിനിർദേശപ്രകാരമാണ് സി.ബി.െഎ. അന്വേഷണമേറ്റെടുത്തത്. content highlights: Jishnu pranoy death case

from mathrubhumi.latestnews.rssfeed https://ift.tt/2muS8fi
via IFTTT

No comments:

Post a Comment

Post Bottom Ad

Pages