ആലപ്പുഴ: ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബർ 31-വരെ നീട്ടി. സംസ്ഥാനത്ത് 35 ലക്ഷത്തോളം പേർ ഇനിയും ആധാറും റേഷൻകാർഡും ബന്ധിപ്പിക്കാനുണ്ടെന്നാണ് കണക്ക്. ഇവർക്ക് അവസരം നൽകാനാണ് തീയതി നീട്ടിയത്. സെപ്റ്റംബർ 30-വരെയാണ് ആധാർ ബന്ധിപ്പിക്കാൻ കേന്ദ്രം അനുവദിച്ചിരുന്ന സമയം. എന്നാൽ, സംസ്ഥാനത്ത് കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ആധാർ ബന്ധിപ്പിക്കാനായിട്ടില്ല. തിങ്കളാഴ്ച റേഷൻകടകൾ, അക്ഷയകേന്ദ്രങ്ങൾ, താലൂക്ക് സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ആധാർ-ബന്ധിപ്പിക്കാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂട്ടത്തോടെ എത്തിയത് സെർവർ തകരാറിനും ഇടയാക്കി. ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻ മുടങ്ങില്ലെന്ന് ഇതിനിടെ സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആധാർ ബന്ധിപ്പിക്കുന്നതിൽ കേരളം മുന്നിലാണ്. content highlights:aadhaar card-ration card linking deadline extended
from mathrubhumi.latestnews.rssfeed https://ift.tt/2nXlzHk
via IFTTT
Post Top Ad
Tuesday, 1 October 2019
ആധാർ-റേഷൻകാർഡ് ബന്ധിപ്പിക്കൽ: സമയം ഒക്ടോബർ 31-വരെ നീട്ടി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment