കോട്ടയം: യാക്കോബായ സഭയ്ക്ക് നീതിനിഷേധിച്ചെന്നാരോപിച്ച് വിശ്വാസികൾക്കിടയിൽ പ്രതിഷേധം ശക്തം. യാക്കോബായ വിശ്വാസികളുടെ കുട്ടികളെ ഓർത്തഡോക്സ് വൈദികർ മാമ്മോദീസ മുക്കുന്നത് തടയണമെന്നും വിവാഹങ്ങൾക്ക് ഓർത്തഡോക്സ് പള്ളികളിൽനിന്നുള്ള ദേശക്കുറി സ്വീകരിക്കരുതെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് സഭാ നേതൃത്വം ഉടൻ തീരുമാനമെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പിറവം പള്ളി സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഓർത്തഡോക്സ് ആസ്ഥാനത്തേക്ക് നടക്കുന്ന മാർച്ചിൽ കോട്ടയം ഭദ്രാസനത്തിലെ പള്ളികളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുക്കും. കോട്ടയം സെയ്ന്റ് ജോസഫ് കത്തീഡ്രലിൽനിന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷേധമാർച്ച് ആരംഭിക്കും. മീനടം സെയ്ന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി, മീനടം സെയ്ന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധറാലിയും നയവിശദീകരണയോഗവും നടത്തി. മുളക്കുളം, കാരിക്കോട് പള്ളികളിലെ യാക്കോബായ വിശ്വാസികൾ വിശ്വാസപ്രഖ്യാപനവും പ്രതിഷേധയോഗവും നടത്തി. തുടർന്ന് വെള്ളൂർ പോലീസ് സ്റ്റേഷൻ ജങ്ഷനിലേക്ക് റാലിയും നടത്തി. content highlights:jacobite church issue
from mathrubhumi.latestnews.rssfeed https://ift.tt/2oND90P
via IFTTT
Post Top Ad
Tuesday, 1 October 2019
കടുത്ത നിലപാടിലേക്ക് യാക്കോബായ സഭ
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment