അരുണ്‍ ജെയ്റ്റ്‌ലിയുടെ പെന്‍ഷന്‍ കുറഞ്ഞ ശമ്പളമുള്ള രാജ്യസഭാ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് കുടുംബം - News4Max

Breaking

Post Top Ad

Tuesday, 1 October 2019

അരുണ്‍ ജെയ്റ്റ്‌ലിയുടെ പെന്‍ഷന്‍ കുറഞ്ഞ ശമ്പളമുള്ള രാജ്യസഭാ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് കുടുംബം

ന്യൂഡൽഹി:അന്തരിച്ച മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ലഭിക്കേണ്ട പെൻഷൻ വേണ്ടെന്ന് വെച്ച് അദ്ദേഹത്തിന്റെ കുടുംബം. ഇതുസംബന്ധിച്ച് ജെയ്റ്റ്ലിയുടെ ഭാര്യ സംഗീത രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു. ഈ പെൻഷൻ രാജ്യസഭയിലെ കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാർക്ക് നൽകാനാണ് കത്തിലൂടെ ജെയ്റ്റ്ലിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസഭയിലെ ക്ലാസ് ഫോർ ജീവനക്കാർക്ക് നൽകാനാണ് ആവശ്യം. ജെയ്റ്റ്ലിയുടെ മനുഷ്യസ്നേഹി എന്ന നിലയിലുള്ളഭൂതകാലം അടിസ്ഥാനമാക്കിയാണ് പെൻഷൻ വേണ്ടെന്ന് വെച്ചതെന്നാണ് കുടുംബം കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 24-നാണ് ജെയ്റ്റ്ലി അന്തരിച്ചത്. 1999 മുതൽ രാജ്യസഭാ അംഗമായ അരുൺ ജെയ്റ്റ്ലിക്ക് അധിക പെൻഷനായി ലഭിക്കുന്ന 22,500 രൂപയടക്കം മാസത്തിൽ 50,000 രൂപായണ് പെൻഷനായി ലഭിച്ചിരുന്നത്. പാർലമെന്റ് അംഗങ്ങൾ മരണപ്പെട്ടാൽ ആശ്രിതർക്ക് പെൻഷന്റെ 50 ശതമാനമാണ് ലഭിക്കുക. ഇതനുസരിച്ച് ജെയ്റ്റ്ലിയുടെ കുടുംബത്തിന് മാസത്തിൽ 25000 രൂപയാണ് ലഭിക്കേണ്ടത്. Content Highlights:

from mathrubhumi.latestnews.rssfeed https://ift.tt/2nj0kzv
via IFTTT

No comments:

Post a Comment

Post Bottom Ad

Pages