ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍; സിബിഐക്ക് വേണ്ടി തുഷാര്‍ മേത്ത ഹാജരാകും - News4Max

Breaking

Post Top Ad

Tuesday, 1 October 2019

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍; സിബിഐക്ക് വേണ്ടി തുഷാര്‍ മേത്ത ഹാജരാകും

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍ പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിപ്പട്ടികയിലുള്ള മുഴുവന്‍ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും കുറ്റവിമുക്തരാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരുടെ ഹരജികളുമാണ് കോടതി പരിഗണിക്കുക. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.കേസ് ഇന്ന് പരിഗണിക്കുകയാണെങ്കിൽ സി.ബി.ഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത ഹാജരാകും. പിണറായി വിജയന് മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ആയിരിക്കും ഹാജരാകുക

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും, അഴിമതിക്കുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണെന്നുമാണ് സി.ബി.ഐ ആരോപിക്കുന്നത്.

കുറ്റപത്രത്തില്‍ നിന്ന് പിണറായി അടക്കം പ്രതികളെ ഹൈക്കോടതി ഒഴിവാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയാണ് അതുകൊണ്ടുതന്നെ വിധി റദ്ദുചെയ്യണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിടുണ്ട് വിചാരണ നേരിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച മൂന്ന് കെ.എസ്.ഇ.ബി മുന്‍ ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരുടെ ആവശ്യം



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2nj7nbr
via IFTTT

No comments:

Post a Comment

Post Bottom Ad

Pages