പൊന്നമ്മമാര്‍; ട്രാക്കില്‍ സ്വര്‍ണം നേടി മൂന്ന് അമ്മമാര്‍ - News4Max

Breaking

Post Top Ad

Tuesday, 1 October 2019

പൊന്നമ്മമാര്‍; ട്രാക്കില്‍ സ്വര്‍ണം നേടി മൂന്ന് അമ്മമാര്‍

ദോഹ: ഷെല്ലി ആൻ ഫ്രേസറും അലിസൺ ഫെലിക്സും ലിയു ഹോങ്ങും ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ജേതാക്കളാണ്. അതിനേക്കാളുപരി അവർ അമ്മമാരാണ്. പൊന്നണിഞ്ഞ പൊന്നമ്മമാർ. അമ്മയായ ശേഷം തിരികെ ട്രാക്കിലെത്തി ഇവർ നേടുന്ന പ്രധാന സുവർണനേട്ടത്തിനാണ് ദോഹയിലെ ഖലീഫ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ജമൈക്കയുടെ ഷെല്ലി വേഗമേറിയ വനിതാ താരമായപ്പോൾ അലിസൺ 4x400 മീറ്റർ മിക്സഡ് റിലേയിൽ സ്വർണംനേടിയ അമേരിക്കൻ ടീമംഗമാണ്. ഒപ്പം ലോക അത്ലറ്റിക് മീറ്റിൽ ഏറ്റവും കൂടുതൽ സ്വർണംനേടിയ താരവും. ചൈനയുടെ ലിയു വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിലാണ് സ്വർണം നേടിയത്. ബോൾട്ടിനെ മറികടന്ന് അലിസൺ 4x400 മീറ്റർ മിക്സഡ് റിലേയിൽ അമേരിക്കൻ ടീം സ്വർണം നേടിയപ്പോൾ ഇതിഹാസതാരം അലിസൺ ഫെലിക്സിന് കൈവന്നത് ചരിത്രനേട്ടം. ലോക ചാമ്പ്യൻഷിപ്പിൽ 11 സ്വർണം നേടിയ ജമൈക്കൻ താരം ഉസൈൻ ബോൾട്ടിന്റെ റെക്കോഡ് മറികടന്നു. അമേരിക്കൻതാരത്തിന് 12 സ്വർണമായി. പെൺകുഞ്ഞിന് ജന്മം നൽകിയശേഷം കഴിഞ്ഞ ജൂലായിലാണ് ഫെലിക്സ് ട്രാക്കിലേക്ക് മടങ്ങിയെത്തിയത്, 13 മാസത്തെ ഇടവേളയ്ക്കുശേഷം. 33-കാരിയായ താരത്തിന് 400 മീറ്ററിൽ യോഗ്യത ലഭിച്ചില്ലെങ്കിലും റിലേ ടീമിൽ സ്ഥാനം കിട്ടി. 3 മിനിറ്റ് 09.34 സെക്കൻഡിൽ ഓടി ലോക റെക്കോഡോടെ അമേരിക്കൻ ടീം സ്വർണം നേടിയപ്പോഴാണ് അലിസണിന് 12 സ്വർണമായത്. എട്ട് ലോകചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തു. വിൽബർട്ട് ലണ്ടൻ, കോട്നി ഒക്കോലോ, മൈക്കൾ ചെറി എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ. നാലാമതും ഷെല്ലി അമ്മയായതോടെ കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിട്ടുനിന്ന ഷെല്ലി ആൻ ഫ്രേസറുടെ ശക്തമായ തിരിച്ചുവരവാണ് ദോഹയിൽ കണ്ടത്. 32-കാരിയായ ജമൈക്കൻ താരം 100 മീറ്റർ 10.71 സെക്കൻഡിൽ ഓടിയെത്തിയാണ് വേഗമേറിയ താരമായത്. സുവർണനേട്ടത്തിനുശേഷം രണ്ട് വയസ്സുകാൻ മകൻ സ്യോണിനെ എടുത്ത് ട്രാക്കിലൂടെ വിജയാഘോഷം നടത്താനും താരം തയ്യാറായി. മുമ്പ് മൂന്നുതവണ വേഗമേറിയ താരമായിട്ടുണ്ട്. ബ്രിട്ടന്റെ ദിന അഷർ സ്മിത്ത് (10.83 സെ.) വെള്ളിയും ഐവറി കോസ്റ്റിന്റെ മാരി ജോസി (10.90 സെ.) വെങ്കലവും നേടി. നടന്നുതീരാത്ത നടത്തം വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിലാണ് 32-കാരിയയായി ചൈനീസ് താരം ലിയു ഹോങ് പൊന്നണിഞ്ഞത്. ഒരു മണിക്കൂറും 32 മിനിറ്റും 53 സെക്കൻഡുമെടുത്താണ് നടത്തം പൂർത്തിയാക്കിയത്. മൂന്നാംതവണയാണ് ലോകകിരീടം നേടുന്നത്. 2017-18 സീസണിലാണ് പ്രസവത്തെത്തുടർന്ന് ലിയു ട്രാക്കിൽനിന്ന് വിട്ടുനിന്നത്. തിരിച്ചെത്തിയതിനുശേഷമുള്ള വലിയ നേട്ടമാണിത്. ഈ വർഷം നടന്ന ചൈനീസ് റേസ് ഗ്രാൻപ്രീയിലെ 50 കിലോമീറ്റർ നടത്തം നാല് മണിക്കൂറിനു താഴെ പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചിരുന്നു. 3 മണിക്കൂറും 59 മിനിറ്റും 15 സെക്കൻഡുമെടുത്താണ് നടന്നുതീർത്തത്. നാല് മണിക്കൂറിനുള്ളിൽ ദൂരം പൂർത്തിയാക്കുന്ന ആദ്യ വനിതയെന്ന നേട്ടമാണ് സ്വന്തമായത്. 2016-ൽ ഒളിമ്പിക്സിൽ സ്വർണം നേടിയിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിലെ നേട്ടം ഷെല്ലി ആൻ ഫ്രേസർ സ്വർണം 2009- 100 മീ, 4x100 മീറ്റർ റിലേ 2013- 100 മീ., 200 മീ., 4x100 മീറ്റർ റിലേ 2015- 100 മീ. 4x100 മീ.റിലേ 2019- 100 മീ വെള്ളി 2007- 4x100 മീ.റിലേ 2011- 4x100 മീ.റിലേ മൊത്തം 10. സ്വർണം -8, വെള്ളി -2 അലിസൺ ഫെലിക്സ് സ്വർണം 2005- 200 മീ. 2007- 200 മീ, 4x100 മീ.റിലേ, 4x400 മീ. റിലേ 2009- 200 മീ,4x400 മീ. റിലേ 2011- 4x100 മീ.റിലേ, 4x400 മീ. റിലേ 2015- 400 മീ. 2017- 4x100 മീ. റിലേ, 4x400 മീ.റിലേ 2019- 4x400 മീ. മിക്സഡ് റിലേ വെള്ളി 2011- 400 മീ. 2015- 4x100 മീ.റിലേ, 4x400 മീ.റിലേ വെങ്കലം 2011-200 മീ. 2017-400 മീ. മൊത്തം 17. സ്വർണം-12, വെള്ളി-3, വെങ്കലം-2 ലിയു ഹോങ് സ്വർണം 2011- 20 കി.മീ. നടത്തം 2015- 20 കി.മീ. നടത്തം 2019- 20 കി.മീ. നടത്തം വെള്ളി 2009- 20 കി.മീ. നടത്തം 2013- 20 കി.മീ. നടത്തം മൊത്തം- 5, സ്വർണം-3, വെള്ളി -2 content highlights:world athletic championship three mothers wins gold

from sports rss feed https://ift.tt/2mx5rfg
via IFTTT

No comments:

Post a Comment

Post Bottom Ad

Pages