കാഞ്ഞങ്ങാട്: പെരിയയിലെ യൂത്തുകോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ 90 ദിവസത്തിനകം ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ അന്നേ ആക്ഷേപമുയർന്നിരുന്നു. രാഷ്ട്രീയവും വ്യക്തിപരവുമായ കുടിപ്പകയെന്ന് കുറ്റപത്രത്തിൽ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ, അവയിൽ പലതും കണ്ണിചേർക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ പൊരുത്തക്കേടുകൾ ഒട്ടേറെ ഉണ്ടായിരുന്നു. ലോക്കൽപോലീസിലെ പ്രത്യേകസംഘം ഇത് രാഷ്ട്രീയക്കൊലയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയപ്പോൾ പീതാംബരന്റെയും ശര്തലാലിന്റെയും പരസ്പരശത്രുത മാത്രമായി കൊലപാതകകാരണം. ഇക്കാര്യം വ്യക്തമാക്കി ഡിവൈ.എസ്.പി. പി.എം. പ്രദീപ് നേതൃത്വം നൽകിയ ക്രൈംബ്രാഞ്ച് സംഘം ഹൊസ്ദുർഗ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 1000 പേജുള്ള കുറ്റപത്രത്തിൽ 229 സാക്ഷികളുടെ പട്ടികയും അടങ്ങിയിരുന്നു. പ്രദേശത്തെ സി.പി.എം. ബ്രാഞ്ച് ഓഫീസിൽ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് കേസ് ആദ്യമന്വേഷിച്ച ലോക്കൽ പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇത് കല്യോട്ടെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെന്നാക്കി. അതും പകൽ. ആളൊഴിയാത്ത ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പട്ടാപ്പകൽ ഗൂഢാലോചന നടത്തിയോയെന്ന ചോദ്യം അന്നുതന്നെ നാട്ടുകാർ ഉന്നയിച്ചിരുന്നു. കൊല നടത്തിയശേഷം പ്രതികളിൽ ചിലർ ഒരുദിവസം താമസിച്ചത് സി.പി.എമ്മിന്റെ ഉദുമ ഏരിയാ കമ്മിറ്റി ഓഫീസിലാണെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിലുമുണ്ട്. ഇതിന് സഹായംചെയ്തതിന് ഏരിയാ സെക്രട്ടറി കെ. മണികണ്ഠനെ 14-ാം പ്രതിയുമാക്കി. എന്നാൽ, മണികണ്ഠന് ആരുടെ നിർദേശംകിട്ടിയെന്ന തുടർച്ചോദ്യമോ അന്വേഷണമോ ഉണ്ടായില്ല. കൊല നടത്താൻ ഉപയോഗിച്ച വാൾ പൊട്ടക്കിണറ്റിൽനിന്നാണ് കണ്ടെടുത്തത്. അത് തുരുമ്പിച്ചിരുന്നു. ഇതിന്റെ മൂർച്ചയും ശരത്ലാലിന്റെ ദേഹത്തുണ്ടായ മുറിവിന്റെ ആഴവും പൊരുത്തപ്പെടുന്നില്ലെന്ന പോലീസ് സർജന്റെ ചൂണ്ടിക്കാട്ടലിനും ക്രൈംബ്രാഞ്ചിന് ഉത്തരമുണ്ടായിരുന്നില്ല. പോലീസ് ജീപ്പിൽനിന്നു രണ്ടാംപ്രതി സജി സി. ജോർജിനെ ഇറക്കിക്കൊണ്ടുവന്നതുൾപ്പെടെ സി.പി.എം. നേതാക്കൾ ചെയ്ത നാടകീയനീക്കങ്ങളിലേക്കൊന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അന്വേഷണം നീട്ടിയില്ല. കുറ്റപത്രം സമർപ്പിച്ചവേളയിൽ കീഴ്ക്കോടതിയുടെ വിമർശനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു. content highlights:periya double murder case crime branch chargesheet
from mathrubhumi.latestnews.rssfeed https://ift.tt/2o3vjzS
via IFTTT
Post Top Ad
Tuesday, 1 October 2019
Home
madhrubhumi
പെരിയ ഇരട്ടക്കൊല: പൊരുത്തക്കേടുകൾ നിറഞ്ഞ ക്രൈംബ്രാഞ്ച് കുറ്റപത്രം, ഒടുവിൽ സി.ബി.ഐ.
പെരിയ ഇരട്ടക്കൊല: പൊരുത്തക്കേടുകൾ നിറഞ്ഞ ക്രൈംബ്രാഞ്ച് കുറ്റപത്രം, ഒടുവിൽ സി.ബി.ഐ.
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment