കൊച്ചി: കേരളത്തിലൊട്ടാകെ ഇപ്പോൾ ഇടിമിന്നലോടെ പെയ്യുന്ന മഴ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടർച്ചയാണെന്ന് ശാസ്ത്രജ്ഞർ. വൈകിയാരംഭിച്ച തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനഘട്ടത്തിലൂടെ കടന്നുപോകുകയാണിപ്പോൾ. മഴയോടൊപ്പം ഉണ്ടാകുന്ന ഇടിമിന്നലിനോട് കരുതൽ വേണമെന്ന മുന്നറിയിപ്പുമുണ്ട്. ഇടിമിന്നലോടെ പെയ്യുന്ന മഴ കണ്ട് തുലാമഴയാണെന്ന് (വടക്ക് കിഴക്കൻ കാലവർഷം) പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഒക്ടോബർ പകുതിയോടെയേ കേരളത്തിലേക്ക് തുലാമഴ എത്തുകയുള്ളൂവെന്ന് കുസാറ്റിലെ കാലാവസ്ഥ റഡാർ ഗവേഷണ വിഭാഗം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ സീസൺ ജൂൺ ആദ്യം ആരംഭിച്ച് സെപ്റ്റംബർ 30 -ന് അവസാനിക്കുന്നതാണ്. ഇത്തവണ ജൂൺ, ജൂലായ് മാസങ്ങളിൽ മഴ കുറവായിരുന്നു. അതാണ് ഇപ്പോഴും ഇടവപ്പാതിയുടെ ഭാഗമായ മഴ തുടരാൻ കാരണം. സംസ്ഥാനത്താകെ ഇത്തവണ ഇടവപ്പാതിയിൽ 14 ശതമാനം കൂടുതൽ മഴ ലഭിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂണിൽ കേരളത്തിൽ ലഭിക്കേണ്ടത് 2049 മില്ലിമീറ്റർ മഴയാണ്. തിങ്കളാഴ്ച വരെയുള്ള കണക്കുപ്രകാരം 2,330 മില്ലീമീറ്റർ മഴ ലഭിച്ചു. ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് മഴക്കുറവുണ്ടായത്. ഇടുക്കിയിലും വയനാട്ടിലും ഇത് 11, ആറ്് ശതമാനം വീതമാണ്. ഇടിമിന്നൽ മേഘങ്ങൾ പെട്ടെന്ന് ചൂടാകുന്നതിനാൽ സൂര്യൻ ഭൂമധ്യരേഖയ്ക്ക് നടുവിലൂടെ കടന്നുപോകുന്ന സമയമാണിത്. മഴമേഘങ്ങൾ ഇല്ലാത്തപ്പോൾ അന്തരീക്ഷം പെട്ടെന്ന് ചൂടാകുന്നതിന് കാരണമിതാണ്. അന്തരീക്ഷം പെട്ടെന്ന് ചൂടാകുന്നതോടെ കട്ടിയുള്ള മേഘപാളികൾ രൂപപ്പെടും. ഇതോടൊപ്പം തമിഴ്നാടൻ തീരത്ത് രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദവും കട്ടിയേറിയ മേഘപാളികളായ ക്യുമുലോ നിംബസ് മേഘങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്. 10 കിലോമീറ്റർ വരെ കനത്തിലാണ് ഈ മേഘപാളികൾ രൂപപ്പെടുന്നത്. ഈ മേഘപാളിയിൽ പോസീറ്റീവ് നെഗറ്റീവ് ചാർജുകൾ വിഘടിക്കുന്നതാണ് ഇപ്പോൾ ഇടിമിന്നലിന് കാരണമാകുന്നത്. content highlights:north east monsoon likely to hit kerala by mid october
from mathrubhumi.latestnews.rssfeed https://ift.tt/2ngToTv
via IFTTT
Post Top Ad
Tuesday, 1 October 2019
തുലാമഴ ഒക്ടോബർ പകുതിയോടെ മാത്രം; ഇടിമിന്നലിന് കാരണം തെക്കുപടിഞ്ഞാറൻ കാലവർഷം
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment