കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ മുൻവിധിയോടെയുള്ള അന്വേഷണമാണ് നടന്നതെന്ന് ഹൈക്കോടതി. വസ്തുതകൾ പ്രോസിക്യൂഷൻ മറച്ചുവെയ്ക്കാൻ ശ്രമിച്ചെന്ന് കണക്കുകൂട്ടാനാകുമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ, കൃപേഷിനോടും ശരത്ലാലിനോടും പീതാംബരനുള്ള വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒന്നുമുതൽ ഏഴുവരെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ കീഴടങ്ങുകയായിരുന്നു. നീതിപൂർവമായ അന്വേഷണമല്ല നടന്നതെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. പീതാംബരൻ ഉൾപ്പെടെയുള്ളവർ സംഭവത്തിന് ഒരു മണിക്കൂർമുമ്പ് യോഗം ചേർന്നിരുന്നെന്ന് മൊഴിയുണ്ട്. എന്നാൽ, പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗമെന്നാണ് പ്രോസിക്യൂഷൻ വാദം. കൊലപാതകത്തിനുശേഷം പീതാംബരൻ, ജിജിൻ, അശ്വിൻ തുടങ്ങിയ പ്രതികൾ വെളുത്തോലിലെ സി.പി.എം. പാർട്ടി ഒാഫീസിലേക്ക് എത്തിയതായി പറയുന്നു. ഇതുകൊണ്ട് കൊലയ്ക്കുപിന്നിൽ പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്ന് പറയാനാവില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഇൗ പ്രതികളെ സ്വീകരിക്കാൻ സി.പി.എമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാക്കൾ വെളുത്തോലിയിൽ പോയത് എന്തിനാണെന്ന് വ്യക്തമല്ല. സംഭവത്തിന് തൊട്ടുമുമ്പ് പ്രതികളും മറ്റു നാലുപേരും സഞ്ചരിച്ച വാഹനവ്യൂഹം സംഭവം നടന്ന സ്ഥലത്തുകൂടി കടന്നുപോയതായി സാക്ഷിമൊഴിയുണ്ട്. രണ്ടാംപ്രതി സജി. സി.വർഗീസ്, അഞ്ചാംപ്രതി ജിജിൻ, എട്ടാംപ്രതി സുബീഷ് എന്നിവരെ കേസിൽ ബന്ധപ്പെടുത്താൻ നിയമപരമായ തെളിവില്ല. എന്നിട്ടും ഇവരെ പ്രതികളാക്കി. ഇത് എന്തിനാണെന്ന് വ്യക്തമല്ല. ഇൗ പ്രതികൾ ജാമ്യത്തിന് ശ്രമിക്കാതെ ജയിലിലാണ്. ജിജിൻ ഒഴികെയുള്ള മറ്റു പ്രതികൾ സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞെന്ന മൊഴി അന്വേഷണസംഘം വിശ്വസിച്ചു. വസ്ത്രങ്ങൾ കണ്ടെത്തുന്നതിന് ശ്രമമുണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. content highlights:high court on periya double murder case
from mathrubhumi.latestnews.rssfeed https://ift.tt/2msWPX1
via IFTTT
Post Top Ad
Tuesday, 1 October 2019
പെരിയ ഇരട്ടക്കൊല: അന്വേഷണം മുൻവിധിയോടെയെന്ന് ഹൈക്കോടതി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment