ഇറക്കിവിടുന്നതിന്റെ വേദനയിൽ യാക്കോബായ സഭാംഗങ്ങൾ - News4Max

Breaking

Post Top Ad

Tuesday, 1 October 2019

ഇറക്കിവിടുന്നതിന്റെ വേദനയിൽ യാക്കോബായ സഭാംഗങ്ങൾ

: വേദനാജനകമായ പ്രതിസന്ധിയിലാണ് യാക്കോബായ സഭാവിശ്വാസികൾ. ദേവാലയത്തിൽനിന്ന് ഇറങ്ങേണ്ടിവന്നപ്പോൾ അവർക്കുണ്ടായത് ക്രോധമോ പകയോ അല്ല, വേദനയായിരുന്നു. തങ്ങളുടെ ആത്മീയകാര്യങ്ങൾ ഇനിയെങ്ങനെ നിർവഹിക്കുമെന്ന ആശങ്കയാണ് അവർക്കിപ്പോൾ. യാക്കോബായ-ഓർത്തഡോക്‌സ് സഭാത്തർക്കം കോടതിവിധി നടപ്പാക്കലിലാണ് എത്തിനിൽക്കുന്നത്. പൂർവികരെ അടക്കിയിരിക്കുന്ന സെമിത്തേരികൾ വിശ്വാസത്തിന്റെ പ്രധാനഭാഗമാണ്. അവിടെ പ്രാർഥിക്കാനാവില്ലെന്നത് സങ്കടകരവും. പൂർവികരുടെ ഓർമദിവസങ്ങളിൽ പള്ളികളിലെത്തി പ്രാർഥിക്കുന്നതും തങ്ങളുടെ അവകാശമായാണ് വിശ്വാസികൾ കരുതുന്നത്. ‘എങ്ങനെ ഞങ്ങളിതു സഹിക്കുമെ’ന്ന അവരുടെ ചോദ്യത്തിന് ഉത്തരമില്ല.തങ്ങളും പൂർവികരും കഠിനാധ്വാനംചെയ്തു പടുത്തുയർത്തിയ പള്ളികളിലും സ്ഥാപനങ്ങളിലും ഇപ്പോൾ കയറാൻ പറ്റാത്തത് തെല്ലൊന്നുമല്ല അവരെ പ്രയാസത്തിലാക്കുന്നത്. ഇത്രയുംകാലം ആരാധിച്ചിരുന്ന േദവാലയങ്ങളിൽനിന്നു പുറത്തുപോകേണ്ടിവരുന്നത് ഭൗതികവും ആത്മീയവുമായ ഒരുപാട് പ്രശ്‌നങ്ങൾ അവർക്കുണ്ടാക്കും. അടുത്ത നാളുകളിലായി സഭാംഗങ്ങൾ മരിച്ചാൽ മാന്യമായ ശവസംസ്‌കാരം നടത്താൻ സാധിക്കുന്നില്ലെന്നാണ് അവർ പറയുന്നത്. ശുശ്രൂഷകൾ പൂർണമായി നടപ്പാക്കാതെ, വിശ്വാസമനുസരിച്ചുള്ള വൈദികരുടെ സാന്നിധ്യമില്ലാതെയും മറ്റുമാണ് ശവസംസ്‌കാരം നടത്തുന്നത്. വിശ്വാസമനുസരിച്ച് അടക്കം ചെയ്യാനാകാത്തതുകൊണ്ട് അമ്മയുടെ മൃതദേഹം മെഡിക്കൽ കോളേജിനു നൽകിയ മക്കളുടെ അനുഭവം അവർ ചൂണ്ടിക്കാട്ടുന്നു. ഇരുസഭകളെന്ന യാഥാർഥ്യം ഉൾക്കൊണ്ട്, യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികരും വിശ്വാസികളും സഹകരിച്ചായിരുന്നു പോന്നിരുന്നത്. ഒരേകുടുംബത്തിൽത്തന്നെ രണ്ടുവിഭാഗത്തിൽപെട്ടവരും ഉണ്ടായിരുന്നു. പ്രധാന ചടങ്ങുകളിലും പള്ളികളിലും ഇരുവിഭാഗത്തെയും വൈദികർ സഹകരിച്ചു. മറ്റു ക്രൈസ്തവസഭകൾ ഇവരെ വ്യത്യസ്തരായിത്തന്നെ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇനി തങ്ങളുടെ പള്ളികളിൽ ഓർത്തഡോക്‌സ് വൈദികരെ പ്രവേശിപ്പിക്കുകയോ സഹകരിക്കുകയോ വേണ്ടെന്നാണ് യാക്കോബായക്കാരുടെ അഭിപ്രായം. എന്തു പ്രതിസന്ധയുണ്ടായാലും പൂർവിക വിശ്വാസത്തിൽനിന്നു വ്യതിചലിക്കില്ലെന്ന ഉറച്ചനിലപാടിലാണ് യാക്കോബായ സഭ.

from mathrubhumi.latestnews.rssfeed https://ift.tt/2oNCLPV
via IFTTT

No comments:

Post a Comment

Post Bottom Ad

Pages