തീവണ്ടി വൈകാൻ കാരണം മൂത്രശങ്ക - News4Max

Breaking

Post Top Ad

Saturday, 20 July 2019

തീവണ്ടി വൈകാൻ കാരണം മൂത്രശങ്ക

കണ്ണൂർ: തീവണ്ടി വൈകി, കാരണം 'യൂറിൻ പാസ്'. തീവണ്ടികളിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ഒരോ ലോക്കോ പൈലറ്റും ഗാർഡും മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കുന്ന കമ്പൈൻഡ് ട്രെയിൻ റിപ്പോർട്ടിൽ (സി.ടി.ആർ.) പലപ്പോഴായി കാണുന്ന ഒരു പ്രയോഗമാണിത്. ലോക്കോ പൈലറ്റ് മൂത്രമൊഴിക്കാൻ സ്റ്റേഷനിലെ മൂത്രപ്പുരയിൽ പോയതുകൊണ്ടാണ് തീവണ്ടി വൈകിയതെന്നാണ് ഈ 'യൂറിൻ പാസു'കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിവിഷൻ തലത്തിൽ കാര്യക്ഷമത പരിശോധിക്കുന്ന പങ്ച്വാലിറ്റി കൺട്രോളർക്കും ഒന്നും പറയാനാവില്ല. കാരണം മണിക്കൂറുകളോളം തീവണ്ടി ഓടിക്കുന്ന വനിതകൾ ഉൾപ്പെടെയുള്ളവർക്ക് എൻജിൻ കാബിനിൽ ശൗചാലയമില്ല. ഒന്നുകിൽ സ്റ്റേഷനുകളിൽ, അല്ലെങ്കിൽ എൻജിനു പിന്നിലെ ബ്രേക്ക് വാനിലെ ശൗചാലയത്തിൽ പോകണം. മുംബൈയിൽ തീവണ്ടി നിർത്തി ഡ്രൈവർ മൂത്രമൊഴിച്ച വീഡിയോ വൈറലാകുമ്പോൾ ലോക്കോ പൈലറ്റുമാരുടെ യഥാർഥ ചിത്രം ഇതാണ്. നിലവിൽ ഓടുന്ന ഡീസൽ എൻജിൻ കാബിനിൽ പവർപ്ലാന്റും ജനറേറ്ററു എൻജിനും വരുമ്പോൾ ശൗചായലത്തിനു സ്ഥലമില്ല. എന്നാൽ വൈദ്യുതി ലോക്കോയിൽ ഇതിന് സൗകര്യമുണ്ട്. പ്രാഥമികകാര്യം ചെയ്യാൻ ലോക്കോ പൈലറ്റ് പോയാലുണ്ടാകുന്ന വണ്ടി വൈകൽ യാത്രക്കാർ അറിയാറില്ല. പുതിയ ഡിസൈനിൽ 2016-ൽ മേയിൽ ആദ്യമായി ബയോ ടോയ്ലെറ്റ് (വാക്വം ടോയ്ലെറ്റ്) റെയിൽവേ ആവിഷ്കരിച്ചിരുന്നു. വണ്ടിയുടെ വേഗം പൂജ്യത്തിലായാൽ മാത്രമേ ഇതിന്റെ വാതിൽ തുറക്കൂ. ഓടിക്കൊണ്ടിരിക്കുമ്പോൾ പ്രവേശിക്കാനാകില്ല. ലോക്കോ പൈലറ്റ് ശൗചാലയത്തിനുള്ളിലാണെങ്കിൽ വണ്ടി ബ്രേക്കിൽ തന്നെയായിരിക്കും. വണ്ടി നീങ്ങില്ല. എന്നാൽ, പിന്നീടത് വ്യാപിപ്പിച്ചില്ല. ഇനിവരുന്ന ലോക്കോ ഡിസൈനിങ്ങിൽ ശൗചാലയം ഉണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. Content Highlights:loco pilots says urine pass is the reason for late running of train in ctr reports

from mathrubhumi.latestnews.rssfeed https://ift.tt/2xYOYT2
via IFTTT

No comments:

Post a Comment

Post Bottom Ad

Pages