ഒറ്റപ്പാലം: മോഷണക്കേസിൽ നഗരസഭയിലെ സ്ഥിരംസമിതി അധ്യക്ഷയെ പ്രതി ചേർത്തതിന് പിറകെ ഒറ്റപ്പാലം എസ്.ഐ.യെ സ്ഥലം മാറ്റി. അന്വേഷണോദ്യോഗസ്ഥനായ വിപിൻ കെ. വേണുഗോപാലിനെയാണ് പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്തക്ക് സ്ഥലം മാറ്റിയത്. ശനിയാഴ്ച രാവിലെ ചുമതലയേൽക്കാനാണ് നിർദേശം. കഴിഞ്ഞ ദിവസം നഗരസഭയിലെ മോഷണക്കേസിൽ പ്രതിയായ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബി. സുജാതയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയതായാണ് വിവരം. ഇതിന് പിന്നാലെയാണ് എസ്.ഐ.യ്ക്ക് സ്ഥലംമാറ്റം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗമായ കൗൺസിലറുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പട്ട് സി.പി.എമ്മിന്റെ രാഷ്ട്രീയസമ്മർദം പോലീസിനുമേലുണ്ടായിരുന്നു. ഒറ്റപ്പാലം എസ്.ഐ.യായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിലാണ് സ്ഥലംമാറ്റം. കഴിഞ്ഞ ജൂൺ 20-നാണ് നഗരസഭയിൽ മോഷണം നടന്നത്. content highlights:ottapalam-municipality-theft-case, cpm, police
from mathrubhumi.latestnews.rssfeed https://ift.tt/30KepnU
via IFTTT
Post Top Ad
Saturday, 20 July 2019
ഒറ്റപ്പാലം നഗരസഭയിലെ മോഷണം: സി.പി.എം കൗൺസിലറെ പ്രതിചേർത്ത എസ്.ഐ.യെ സ്ഥലം മാറ്റി
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment