ഓഹരിപങ്കാളിത്തം ഉയർത്തൽ: പ്രയാസമെന്ന് സെബി - News4Max

Breaking

Post Top Ad

Saturday, 20 July 2019

ഓഹരിപങ്കാളിത്തം ഉയർത്തൽ: പ്രയാസമെന്ന് സെബി

മുംബൈ:ലിസ്റ്റ് ചെയ്ത കമ്പനികളുടെ പൊതു ഓഹരിപങ്കാളിത്തം 35 ശതമാനമായി ഉയർത്താനുള്ള ബജറ്റ് നിർദേശം നടപ്പാക്കുക എളുപ്പമല്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കേന്ദ്രസർക്കാരിനെ അറിയിച്ചു. സെബി ചെയർമാൻ അജയ് ത്യാഗി ഇതു സംബന്ധിച്ച് നിർമല സീതാരാമന് കത്തയച്ചതായാണ് വിവരം. നിലവിലുള്ള 25 ശതമാനത്തിന്റെ പരിധി നടപ്പാക്കാൻ പല പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഇനിയുമായിട്ടില്ല. ബാങ്കുകൾ ഉൾപ്പെടെ 31 പൊതുമേഖലാ സ്ഥാപനങ്ങൾ ഇത്തരത്തിലുണ്ട്. ഇതിൽത്തന്നെ ആറു ബാങ്കുകളിൽ 90 ശതമാനത്തിലധികമാണ് സർക്കാർ പങ്കാളിത്തം. സെബിയുടെ കരുതൽ ധനം സർക്കാരിന് കൈമാറണമെന്ന നിർദേശം നടപ്പായാൽ സ്ഥാപനത്തിന്റെ സാമ്പത്തിക സ്വയംഭരണം നഷ്ടമാകുമെന്നും അധികൃതർ പറയുന്നു. ഇപ്പോൾ ആവശ്യാനുസരണം ഫീസ് കൂട്ടാനും കുറയ്ക്കാനും സെബിക്ക് അധികാരമുണ്ട്. സർക്കാരിന് പണം കൈമാറുമ്പോൾ സെബി സർക്കാരിന്റെ വരുമാന സ്രോതസ്സെന്ന നിലയിലേക്ക് മാറും. ലാഭനഷ്ടങ്ങളുടെ പേരിൽ പിന്നീട് സ്ഥാപനത്തെ ചോദ്യം ചെയ്യുന്നതിലേക്ക് ഇത് നീളാം. മാത്രമല്ല, കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഉയർന്ന ഫീസ് വാങ്ങി സർക്കാരിന് നൽകുന്നത് അധിക നികുതിയുടെ മറ്റൊരു രൂപമായിമാറുമെന്നും ആരോപണമുണ്ട്. കരുതൽധനം കൈമാറുന്നതിലൂടെ സെബിയുടെ പ്രവർത്തനഫണ്ടിനായി സ്ഥാപനത്തിന് കേന്ദ്രസർക്കാരിനെ ആശ്രയിക്കേണ്ടിവരും. പൊതുമേഖലാ കമ്പനികളുടെ കാര്യത്തിൽ സർക്കാരുമായി സുദൃഢമായ ബന്ധം നിലനിർത്തുന്നതിൽ ഇതു തടസ്സമുണ്ടാക്കും. വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഫീസ് കുറയ്ക്കാനായില്ലെങ്കിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ മത്സരക്ഷമത നഷ്ടമാകുമെന്നും സെബിയിലെ ജീവനക്കാരുടെ സംഘടന പറയുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/30S1sbN
via IFTTT

No comments:

Post a Comment

Post Bottom Ad

Pages