ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; എട്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു - News4Max

Breaking

Post Top Ad

Saturday, 20 July 2019

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; എട്ടാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ബോൺഗിർ: ക്ലാസ് ലീഡർതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പതിമൂന്നുകാരൻ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോൺഗിറിൽ ആണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ചരൺ(13) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച രാമണ്ണപ്പേട്ട് റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. ചരണിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. മിസ്സിങ്ങ് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തുന്നത്. ചരണിനെ കാണാതാകുന്നതിന് മൂന്ന് ദിവസം മുന്നെയാണ് സ്കൂൾ മാനേജ്മെന്റ് ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ് നടത്തിയത്. എതിർ സ്ഥാനാർത്ഥിയായ പെൺകുട്ടിയോട് പരാജയപ്പെട്ട ശേഷം ചരൺ മാനസിക വിഷമത്തിലായിരുന്നുവെന്നും ഇതാണ് ചരണിനെ ആത്മഹത്യയിലെത്തിച്ചതെന്നും ബോൺഗിർ ഡിസിപി വ്യക്തമാക്കി. ചരണിന്റെ മാതാപിതാക്കൾ സ്കൂൾ മാനേജ്മെന്റിനെതിരെ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. Content Highlight: 13 years old boy committed suicide after he Loose Class Leader Election conducted by shool manegement aganst girl student in Bhongir,Telangana

from mathrubhumi.latestnews.rssfeed https://ift.tt/2xWHQqa
via IFTTT

No comments:

Post a Comment

Post Bottom Ad

Pages