തിരുവനന്തപുരം: രാഷ്ട്രീയ അതിക്രമത്തെ തുടർന്ന് എസ്എഫ്ഐ പ്രതിരോധത്തിലായതോടെ യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് തുടങ്ങാൻ ഇതര വിദ്യാർഥി സംഘടനകൾ. കെ.എസ്.യു, എ.ഐ.എസ്.എഫ് എന്നീ വിദ്യാർഥി സംഘടനകളാണ് യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് തുടങ്ങാൻ ആലോചിക്കുന്നത്. എന്നാൽ തത്കാലം യൂണിറ്റ് തുടങ്ങേണ്ടതില്ലെന്ന നിലപാടിലാണ് എ.ബി.വി.പി. വിദ്യാർഥിയെ കുത്തിയ സംഭവത്തിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിന്റെ ദുർനടപടികൾ പുറംലോകം അറിഞ്ഞതിന് പിന്നാലെ സംഘടനയിലെ മറ്റ് പ്രവർത്തകർ തന്നെ ഇതര വിദ്യാർഥി സംഘടനകളിൽ നിന്ന് ധാർമിക പിന്തുണ തേടിയിട്ടുണ്ട്. എന്നാൽ യൂണിറ്റ് തുടങ്ങുന്നത് മുഖം നഷ്ടപ്പെട്ടുനിൽക്കുന്ന എസ്.എഫ്.ഐയ്ക്ക് ഗുണകരമാകുമെന്ന അഭിപ്രായമാണ് എ.ബി.വി.പിക്കുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒരു വികാരം ഉയർന്നിട്ടുണ്ട്. അതിന് ഭംഗം വരുത്തുന്ന നിലയിൽ എ.ബി.വി.പിയെ പ്രതിരോധിക്കാനുള്ള കൂട്ടമായി അതുമാറി ആ വികാരം ഇല്ലാതാകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് എ.ബി.വി.പിയുടെ നിലപാട്. എ.ഐ.എസ്.എഫുമായുള്ള ആശയപരമായ വിയോജിപ്പിലും യൂണിവേഴ്സിറ്റി കോളേജിലെ അവരുടെ പ്രവർത്തന ശൈലിയോട് യോജിക്കുന്നുണ്ടെന്നും എ.ബി.വി.പി പറയുന്നു. കോളേജിൽ നിന്ന് അമ്പതോളം പേർ യൂണിറ്റ് തുടങ്ങണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അവകാശപ്പെടുന്നു. അതേസമയം കെ.എസ്.യു സ്വന്തം നിലയ്ക്ക് യൂണിറ്റ് തുടങ്ങണമെന്ന നിലപാടുള്ളവരാണ്. ഇതിനുള്ള അവസരത്തിനാണ് ഇവർ കാത്തിരിക്കുന്നത്. ഇങ്ങനെ മറ്റ് സംഘടനകൾ കോളേജിനുള്ളിൽ പ്രവർത്തനങ്ങൾ തുടങ്ങാനിരിക്കെ കോളേജിലെ യൂണിയൻ ഓഫീസ് വേണ്ടെന്ന വെക്കാനുള്ള സർക്കാർ തീരുമാനം വന്നത്. മറ്റ് സംഘടനകൾ യൂണിറ്റുകൾ തുടങ്ങുന്നത് മുളയിലെ നുള്ളാനുള്ള നീക്കമാണിതെന്നാണ് സംശയിക്കുന്നത്. അതേസമയം കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. Conttent Highlights: University Collage, SFI, ABVP, KSU
from mathrubhumi.latestnews.rssfeed https://ift.tt/2LRdyxg
via IFTTT
Post Top Ad
Tuesday, 16 July 2019
Home
madhrubhumi
യൂണിവേഴ്സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങാന്‍ ഇതര സംഘടനകള്‍, മുളയിലെ നുള്ളി സര്‍ക്കാര്‍
യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് തുടങ്ങാന്‍ ഇതര സംഘടനകള്‍, മുളയിലെ നുള്ളി സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment