ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് അട്ടച്ചിട്ട വ്യോമപാത പാകിസ്താൻ തുറന്നു നൽകിയതായി റിപ്പോർട്ട്. ഫെബ്രുവരിയിൽ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തെ തുടർന്നായിരുന്നു പാത അടച്ചത്. പാക് വ്യോമപാത തുറന്നതോടെ പൊതുമേഖലാ കമ്പനിയായ എയർ ഇന്ത്യക്ക് വലിയ ആശ്വാസമാണ് നൽകുക. ഈ പാത അടച്ചിട്ടതിനെത്തുടർന്ന് വിവിധ അന്താരാഷ്ട്ര വിമാന സർവീസുകൾ വഴി മാറ്റേണ്ടി വന്നതിനെ തുടർന്ന് എയർ ഇന്ത്യക്ക് അഞ്ഞൂറോളം കോടിയുടെ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിരുന്നു. ഇന്ന് പുലർച്ച 12.41 ഓടെയാണ് എല്ലാ വിമാനകമ്പനികൾക്കും പാക് വ്യോമ പാതയിലൂടെ പറക്കാൻ അനുമതി നൽകിയിരിക്കുന്നത്. എല്ലാതരം സൈനികേതര വിമാനങ്ങൾക്കും പാതയിലൂടെ സഞ്ചരിക്കാൻ അനുമതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 26-ന് നടന്ന വ്യോമാക്രമണത്തെ തുടർന്ന് പാകിസ്താൻ തങ്ങളുടെ 11 വ്യോമപാതകളിൽ തെക്കൻ മേഖലയിലെ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം അടച്ചിട്ടിരുന്നു. ചില പാതകൾ പിന്നീട് തുറന്ന് നൽകുകയും ചെയ്തെങ്കിലും ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് തുടർന്നു. വഴി മാറി പോകേണ്ടി വരുന്നതിനാലുള്ള കടുത്ത സാമ്പത്തിക നഷ്ടത്തെ തുടർന്ന് എയർ ഇന്ത്യക്ക് അമേരിക്കൻ, യൂറോപ്യൻ സർവീസുകളിൽ ചിലത് താത്കാലികമായി നിർത്തിവെക്കേണ്ടി വരികയും മറ്റു ചിലത് വെട്ടിക്കുറക്കുയും വേണ്ടി വന്നിരുന്നു. സ്വകാര്യ വിമാന കമ്പനികളായ സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നിവക്ക് യഥാക്രമം 30.73, 25.1, 2.1 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. Content Highlights:Pakistan opens airspace-Closed Since Balakot Strike
from mathrubhumi.latestnews.rssfeed https://ift.tt/2XPM9mU
via IFTTT
Post Top Ad
Tuesday, 16 July 2019
അടച്ചിട്ട വ്യോമപാത പാകിസ്താന്‍ തുറന്നു; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ആശ്വാസം
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment