ആകെ അടിച്ചത് ഒരൊറ്റ ഷോട്ട്, അതു ഗോള്‍ ആയി; ആഫ്രിക്കയിലെ രാജക്കന്‍മാരായി അള്‍ജീരിയ - News4Max

Breaking

Post Top Ad

Saturday, 20 July 2019

ആകെ അടിച്ചത് ഒരൊറ്റ ഷോട്ട്, അതു ഗോള്‍ ആയി; ആഫ്രിക്കയിലെ രാജക്കന്‍മാരായി അള്‍ജീരിയ

കെയ്റോ: ആഫ്രിക്കയിലെ ഫുട്ബോൾ രാജാക്കൻമാരായി അൾജീരിയ. സാദിയോ മാനേയുടെ സെനഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പുയർത്തി. കളി തുടങ്ങി 79-ാം സെക്കന്റിൽ തന്നെ ബാഗ്ദാദ് ബനൗജ ലക്ഷ്യം കണ്ടു. ബനൗജയുടെ ഷോട്ട് തടയുന്നതിനിടെ സെനഗലിന്റെ പ്രതിരോധ താരം സെയ്ഫ് സാനെയുടെ കാലിൽ തട്ടി പന്ത് ഉയർന്നുപൊങ്ങി ഗോൾകീപ്പർ ആൽഫ്രഡ് ഗോമിസിനേയും മറികടന്ന് വലയിലെത്തുകയായിരുന്നു. കഴിഞ്ഞ 39 വർഷത്തിനിടെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. പിന്നീട് സെനഗലിന് ഒരു പെനാൽറ്റി ലഭിച്ചു. എന്നാൽ വാറിലൂടെ വിധി അൾജീരിയക്ക് അനുകൂലമായി. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഈ വാർ നാടകം. ഇസ്മായില സാറിന്റെ ഷോട്ട് ബോക്സിനുള്ളിൽ വെച്ച് തടയുന്നതിനിടെ അദ്ലെനെ ഗ്വെദെയ്റയുടെ കൈയിൽ തട്ടുകയായിരുന്നു. ഇതോടെ റഫറി പെനാൽറ്റിയിലേക്ക് വിരൽ ചൂണ്ടി. എന്നാൽ വാറിൽ റഫറിയുടെ തീരുമാനം തെറ്റാണെന്ന് തെളിഞ്ഞു. കിരീടവുമായി അൾജീരിയ ഫോട്ടോ: ട്വിറ്റർ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ നേടിയ അൾജീരിയ പ്രതിരോധത്തിലേക്ക് വലഞ്ഞു. എന്നാൽ സെനഗൽ നിരന്തരം അൾജീരയയുടെ ഗോൾകീപ്പറെ പരീക്ഷിച്ചു. പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. മത്സരത്തിൽ ആകെ ഒരൊറ്റ ഷോട്ട് ആണ് അൾജീരിയ അടിച്ചത് എന്നോർക്കണം. 63% പന്ത് കൈവശം വെച്ച സെനഗൽ 12 ഷോട്ടുകളടിച്ചു. എന്നാൽ നിർഭാഗ്യത്തെ മറികടക്കാൻ സെനഗലിന് കഴിഞ്ഞില്ല. അൾജീരിയയുടെ രണ്ടാം ആഫ്രിക്കൻ കിരീടമാണിത്. 1990-ലായിരുന്നു ഇതിന് മുമ്പ് അൾജീരിയ ചാമ്പ്യൻമാരായത്. മാഞ്ചസ്റ്റർ സിറ്റി താരവും അൾജീരിയൻ ക്യാപ്റ്റനുമായ റിയാദ് മെഹ്റസിന്റെ ഈ സീസണിലെ അഞ്ചാം കിരീടമാണിത്. അതേസമയം ആദ്യകിരീടം പ്രതീക്ഷിച്ചെത്തിയ സെനഗലിന് നിരാശയോടെ മടങ്ങേണ്ടി വന്നു. Content Highlights: Algeria wins African Cup title betas Senegal

from mathrubhumi.latestnews.rssfeed https://ift.tt/32CgN1F
via IFTTT

No comments:

Post a Comment

Post Bottom Ad

Pages