ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, എണ്ണ കമ്പനികളുടെ അഴിഞ്ഞാട്ടം സജീവമായി. വോട്ടെണ്ണൽ കഴിഞ്ഞതോടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് യഥാക്രമം 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്.
മേയ് 19ന് അവസാനഘട്ട തെരഞ്ഞെടുപ്പ് നടന്നതിനുശേഷം അഞ്ചുദിവസത്തിനിടെ ഒരു ലിറ്റര്‍ ഡീസലിന് 52 പൈസയും പെട്രോളിന് 38 പൈസയുമാണ് വർധിപ്പിച്ചത്. അതുവരെ സ്ഥിരമായി നിലനിന്നിരുന്ന വില അതിനുശേഷം കുത്തനെ ഉയരുന്ന ‘ഇലക്ഷൻ സിൻഡ്രോമിന്’ ഒരിക്കൽ കൂടി വിപണി സാക്ഷ്യം വഹിക്കുകയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 74.60 രൂപയും ഡീസലിന് 71.37 രൂപയുമാണ്. പെട്രോളിന് കൊച്ചിയില്‍ 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. മേയ് 20 മുതലാണ് എണ്ണക്കമ്പനികള്‍ വില കൂട്ടാന്‍ തുടങ്ങിയത്. ഡീസലിന് 16ഉം പെട്രോളിന് 10 പൈസയുമാണ് അന്ന് വർധിപ്പിച്ചത്. മേയ് 22ന് മാത്രമാണ് വില കൂട്ടാതിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് വിലവര്‍ധന എന്നതാണ് ശ്രദ്ധേയമായ കാര്യം. ഏതായാലും തിരഞ്ഞെടുപ്പ് എന്ന പാലം കടന്നിരിക്കുന്നു. ഇനി വില വാണം പോലെ കുതിക്കുമെന്ന സൂചനയാണ് എണ്ണ കമ്പനികൾ നൽകുന്നത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2HzO6tQ
via IFTTT
No comments:
Post a Comment