ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കിടെ പിണറായി സര്‍ക്കാരിന് ഇന്ന് മൂന്നാം വാര്‍ഷികം. മഹാപ്രളയം, നിപ, ശബരിമല തുടങ്ങി മുമ്പ് ഒരു സര്‍ക്കാരും നേരിടാത്ത പ്രതിസന്ധികളിലൂടെയായിരുന്നു പിണറായി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷം കടന്നു പോയത്. പ്രതിസന്ധികളെ നേരിടാനും അതിജീവിക്കാനും കഴിഞ്ഞുവെന്ന ആത്മവിശ്വാസം സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ഈ നേട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. അതിന്റെ ആഘാതം അത്രപെട്ടെന്ന് മറികടക്കുക എളുപ്പമല്ല.
മുഖ്യമന്ത്രിക്ക് വ്യക്തിപരമായ തിരിച്ചടി കൂടിയാണിത്. ഇടത് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുകയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്തിരുന്നു പിണറായി വിജയന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, പി. തിലോത്തമന്‍ എന്നിവരുടെ മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഇടതുസ്ഥാനാര്‍ത്ഥികള്‍ പിന്നിലായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളില്‍ മാത്രം വിജയംകണ്ട യുഡിഎഫ് 123 നിയമസഭാ മണ്ഡലങ്ങളില്‍ മുന്നില്‍ വന്നു.
ശബരിമല തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്ന മുന്നണിയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ നാലാം വര്‍ഷത്തിലും ശബരിമല തന്നെയായിരിക്കും സര്‍ക്കാരിനുമുന്നിലുള്ള പ്രധാന കടമ്പ ശബരിമല തന്നെയായിരിക്കും. പ്രളയവും നിപ്പയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനായെങ്കിലും പുനര്‍നിര്‍മാണം എങ്ങുമെത്താതെ നില്‍ക്കുകയാണ്.
രണ്ടുമുതല്‍ മൂന്നു വര്‍ഷം വരെ പുനര്‍നിര്‍മാണത്തിന് വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിന് 36,000 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. പുനര്‍നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി ജനപിന്തുണ ആര്‍ജിക്കാനായിരിക്കും ഇനി സര്‍ക്കാരിന്റെ ശ്രമം. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ തെരഞ്ഞെടുപ്പുമാണ് സര്‍ക്കാരിനു മുമ്പിലുള്ള മറ്റു കടമ്പകള്‍.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2JE8Bb4
via IFTTT
No comments:
Post a Comment