ലോകകപ്പ് ഫേവറൈറ്റുകള്‍ക്ക് കനത്ത തിരിച്ചടി, ക്യാപ്റ്റന്‍ ആശുപത്രിയില്‍ - News4Max

Breaking

Post Top Ad

Saturday, 25 May 2019

ലോകകപ്പ് ഫേവറൈറ്റുകള്‍ക്ക് കനത്ത തിരിച്ചടി, ക്യാപ്റ്റന്‍ ആശുപത്രിയില്‍

ലണ്ടന്‍: വരുന്ന ഏകദിന ലോകകപ്പില്‍ ഏറ്റവും സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ ഒന്നാണ് ആതിഥേയരായ ഇംഗ്ലണ്ട് ടീം. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ഇംഗ്ലീഷുകാര്‍ പാകിസ്ഥാനെതിരെ തൊട്ട് മുമ്പ് നടന്ന പരമ്പരയില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

എന്നാല്‍ ഇംഗ്ലണ്ട് ക്യാമ്പില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഒട്ടുംശുഭകരമല്ല. പരിശീലനത്തിനിടെ അവരുടെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ വിരലിന് പരിക്കേറ്റതാണ് ഇംഗ്ലണ്ടിന് വിനയായത്. പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമല്ല. പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

സതാംപ്ടണില്‍ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി താരത്തിന് എക്സ്- റേ ടെസ്റ്റ് നടത്തിയിരുന്നു. നാളെ ഇംഗ്ലണ്ടിന് ഓസീസുമായി സന്നാഹ മത്സരം കളിക്കേണ്ടത്. മത്സരത്തില്‍ ക്യാപ്റ്റന്‍ കളിക്കാന്‍ സാധ്യതയില്ല.

അങ്ങനെ വന്നാല്‍ ജോ റൂട്ടായിരിക്കും ടീമിനെ നയിക്കുക. അഫ്ഗാനിസ്ഥാനുമായിട്ടാണ് ഇംഗ്ലണ്ടിന്റെ അടുത്ത സന്നാഹ മത്സരം.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2YK2t4v
via IFTTT

No comments:

Post a Comment

Post Bottom Ad

Pages