തൊടുപുഴ: മൂന്നാറിൽ കയ്യേറ്റ മാഫിയക്ക് കെ എസ് ഇ ബിയുടെ വഴിവിട്ട സഹായം. അപേക്ഷ സമർപ്പിച്ച എല്ലാ കെട്ടിടങ്ങൾക്കും വൈദ്യുതി കണക്ഷൻ നൽകാൻ വൈദ്യുതി വകുപ്പിന്റെ ഉത്തരവ്. അനധികൃത നിർമാണങ്ങൾ തടയുന്നതിന്റെ ഭാഗമായി മൂന്നാർ ഉൾപ്പെടെയുള്ള ഏഴു വില്ലേജുകളിൽ വൈദ്യുതി കണക്ഷന് എ ഒ സി നിർബന്ധമാക്കിയ റവന്യൂ വകുപ്പിന്റെ ഉത്തരവ് വൈദ്യുതിവകുപ്പ് അട്ടിമറിക്കുകയായിരുന്നു. വിഷയത്തിലെ ഊർജവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. രണ്ടുഘട്ടത്തിലായി റവന്യൂ വകുപ്പിന്റെ ഉത്തരവിൽ വെള്ളം ചേർക്കുന്ന നിലപാടാണ് വൈദ്യുതി വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. 2018 മേയ് മാസത്തിൽ ഇതിനു സമാനമായ ഉത്തരവ് കെ എസ് ഇ ബി പുറത്തിറക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനാണ് മേഖലയിലെ നിർമാണങ്ങൾക്ക് എൻ ഒ സി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുന്നത്. കയ്യേറിയ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ വൈദ്യുതി കണക്ഷൻ ലഭിച്ചതിന്റെ രേഖകളും പഞ്ചായത്ത് നൽകിയ ബിൽഡിങ് പെർമിറ്റ് രേഖകളും ഭൂമാഫിയ ഉപയോഗിക്കാറുണ്ട്. റവന്യൂഭൂമി കയ്യേറിയതാണെന്ന് ആരോപണം ഉയരുമ്പോൾ ഈ രേഖകൾ കോടതിയിൽ ഭൂമാഫിയ കോടതിയിൽ സമർപ്പിക്കുകയാണ് ചെയ്യുക. എൻ ഒ സി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ മുമ്പ് വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയിരുന്നു.തുടർന്ന് വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിന് എൻ ഒ സി ആവശ്യമില്ലെന്ന രീതിയിൽ 2018ൽ വൈദ്യുതി വകുപ്പ് ഉത്തരവ് ഇറക്കി. എന്നാൽ അപ്പോളും വലുതും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ എൻ ഒ സി നിർബന്ധമായിരുന്നു. content highlights:kseb giving electricity connection to all constructions in munnar
from mathrubhumi.latestnews.rssfeed http://bit.ly/2HSS7s9
via IFTTT
Post Top Ad
Saturday, 25 May 2019
മൂന്നാറില്‍ കയ്യേറ്റ മാഫിയക്ക് കെ എസ് ഇ ബിയുടെ വഴിവിട്ട സഹായം
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment