എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രളയത്തോളം വലിയ ദുരന്തം-മുല്ലപ്പള്ളി രാമചന്ദ്രന്‍ - News4Max

Breaking

Post Top Ad

Saturday, 25 May 2019

എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രളയത്തോളം വലിയ ദുരന്തം-മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ പ്രളയത്തോളം വലിയ ദുരന്തമാണെന്ന് തെളിയിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലോക്സഭാ തിരഞ്ഞെടുപ്പ് വിധി അതാണ് തെളിയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഹന്തയ്ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ലഭിച്ചതെന്നും മുല്ലപ്പള്ളി കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ ശ്രീമതിക്ക് ലീഡ് നേടനായില്ല. മുഖ്യമന്ത്രി ഇത്രനാളും മാധ്യമങ്ങളോട് പറഞ്ഞ മാറി നിൽക്ക് മറുപടി ഇപ്പോൾ ജനങ്ങൾ മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുകയാണ്. മാറി നിൽക്കാനാണ് ജനങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് അതിനുള്ള സുവർണാവസരമാണ്. 123 നിയമസഭാ മണ്ഡലങ്ങളിലുമാണ് എൽ.ഡി.എഫിനെ ജനങ്ങൾ തള്ളിയത്. ജനവിധി മാനിച്ച് അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം. ജനങ്ങൾ അതാണ് ആവശ്യപ്പെടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. 2004-ൽ ഇതുപോലൊരു ജനവിധിയുണ്ടായപ്പോൾ അന്തസ്സുണ്ടെങ്കിൽ രാജിവെച്ച് പോവണമെന്ന് ആന്റണിയോട് ആക്രോശിച്ചവരാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും. തങ്ങൾക്ക് ആ അവസ്ഥയുണ്ടായപ്പോൾ രാജിവെക്കാത്തതെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു. അഹന്തയ്ക്കുള്ള നോബൽ സമ്മാനം കൊടുക്കാൻ കഴിയുമെങ്കിൽ അത് ഞാൻ മുഖ്യമന്ത്രിക്ക് കൊടുക്കുമായിരുന്നു. പൊതുസമൂഹത്തിലുള്ളവരെ നികൃഷ്ടജീവിയെന്നും പരനാറിയെന്നും മാടമ്പിയെന്നൊക്കെ വിളിച്ച് അപമാനിച്ചതിന്റെ തിരിച്ചടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പൊതുസമൂഹം അതെല്ലാം ഇപ്പോൾ തിരിച്ച് വിളിക്കുന്നത് പോലെയാണ് വിധിയെന്നും മുല്ലപ്പള്ളി പറഞ്ഞു

from mathrubhumi.latestnews.rssfeed http://bit.ly/2X5zfN3
via IFTTT

No comments:

Post a Comment

Post Bottom Ad

Pages