ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഞങ്ങള്‍; തിരുത്തി മുന്നോട്ട് വരും- കോടിയേരി - News4Max

Breaking

Post Top Ad

Saturday, 25 May 2019

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കരഞ്ഞിരിക്കുന്നവരല്ല ഞങ്ങള്‍; തിരുത്തി മുന്നോട്ട് വരും- കോടിയേരി

തിരുവനന്തപുരം: ഒരു തിരഞ്ഞെടുപ്പിൽ തോറ്റാൽ കരഞ്ഞിരിക്കുന്നവരും ജയിച്ചാൽ അമിതമായി ആഹ്ലാദിക്കുന്നവരുമല്ല ഇടതുപക്ഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഓരോ തിരഞ്ഞെടുപ്പിലേയും ജയ-പരാജയ കാര്യ കാരണങ്ങൾ വിലയിരുത്തിക്കൊണ്ട് മുന്നോട് പോകുകയാണ് ഇടതുപക്ഷത്തിന്റെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ തിരിച്ചടിയുടെ ഗൗരവം മനസ്സിലാക്കി ഓരോ മേഖലയിലും തിരുത്തൽ വരുത്തും. വസ്തുനിഷ്ടമായി തന്നെ പരിശോധനകൾ നടത്തും. ബൂത്ത് തലത്തിൽ തന്നെ പരിശോധനകൾ നടത്താനാണ് പാർട്ടിയുടെ തീരുമാനമെന്നും കോടിയേരി പറഞ്ഞു. എസ്എഫ്ഐ വിദ്യാർത്ഥി ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം നരേന്ദ്ര മോദിയെ പുറത്താക്കാൻ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ലഭിക്കണമെന്ന യുഡിഎഫ് പ്രചാരണം കേരളത്തിലെ ജനങ്ങളെ സ്വാധീനിച്ചു. ഇതാണ് യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കാൻ സാധിച്ചത്. അതേ സമയം ആർഎസ്എസിന് കടന്നുവരാൻ സാധിക്കാത്ത ഒരു സംസ്ഥാനമായി കേരളം മാറിയതിൽ ഇടതുപക്ഷം അഭിമാനിക്കുന്നു. ഇടതുപക്ഷം ഇവിടെ നടത്തിയ പ്രവർത്തനത്തിന്റെ ഭാഗമാണ് ബിജെപിക്കും ആർഎസ്എസിനും ഇങ്ങോട്ടേക്ക് കടന്ന് വരാൻ സാധിക്കാത്തത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ മണ്ഡലങ്ങളിൽ ജയിക്കുമെന്ന് ബിജെപിക്ക് ഉറപ്പായിരുന്നു. എന്നാൽ അത് തടഞ്ഞ് നിർത്തിയതിൽ കേരളത്തിലെ ഇടതുപക്ഷത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്. ഇടതുപക്ഷം ബിജെപിക്കെതിരെ നടത്തിയ പ്രചാരണത്തിന്റെ നേട്ടം ഉണ്ടായത് യുഡിഎഫിനാണ്. ഇടതുപക്ഷത്തിന്റെ പരാജയത്തിൽ കയ്യടിക്കുന്നവരും ആർത്ത് വിളിക്കുന്നവരും പടക്കം പൊട്ടിക്കുന്നവരുമുണ്ട്. മുൻകാലങ്ങളിലും ഇടതുപക്ഷം ഇത്തരം പരാജയങ്ങൾ നേരിട്ടുണ്ടെന്ന് ഇവർ ഓർക്കണം. ഈ പരാജയം താത്ക്കാലികമാണ്. 1977-ൽ അടിയന്തരാവസ്ഥക്ക് ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യംമുഴുവൻ ഇന്ധിരാഗാന്ധിക്ക് എതിരെ വിധി എഴുതിയപ്പോൾ കേരളത്തിൽ കോൺഗ്രസ് മുന്നണി 20 സീറ്റിലും ജയിച്ചു. ഇടതുപക്ഷത്തിന് ഇനി ഭാവിയില്ലെന്ന് അന്നും പറഞ്ഞിരുന്നു. 1977-ൽ തോറ്റ ഇടതുപക്ഷം 80- അധികാരം തിരിച്ച് പിടിച്ചെന്നും കോടിയേരി പറഞ്ഞു. Content Highlights:loksabha election result in kerala-kodiyeri balakrishnan reply

from mathrubhumi.latestnews.rssfeed http://bit.ly/2QncPnP
via IFTTT

No comments:

Post a Comment

Post Bottom Ad

Pages