ശബരിമല ദർശനത്തിന് ബിന്ദു, കനകദുർഗ്ഗ എന്നിവർക്ക്സഹായങ്ങൾ ചെയ്തു നൽകിയ ഓൺലൈൻ കൂട്ടായ്മയുടെ വോട്ട്് കോൺഗ്രസ്സിന്. നവ്വോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഓൺലൈൻ കൂട്ടായ്മ തങ്ങളുടെ പേജിലിട്ട പോസ്റ്റിലാണ് കോൺഗ്രസ്സിന് വോട്ട് ചെയ്ത കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ്സിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാൻ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും മുന്നിട്ടിറങ്ങി എന്നാണ് ഇവർ സമ്മതിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം കൃത്യമായി വോട്ട് ചെയ്ത് പോന്നിരുന്ന ആറായിരത്തോളം വോട്ടുകൾ കൂട്ടായ്മയുടെ ഭാഗമായവർ ശശിതരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ടെന്നും ഇവർ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. ശബരിമലയിൽ ആചാരസംരക്ഷണം വേണമെന്ന തരത്തിൽ സ്ത്രീ പ്രവേശനത്തിന് എതിരേ നിലപാടെടുത്തയാളാണ് ശശിതരൂർ എന്നതും ഇതോട് ചേർത്ത് വായിക്കേണ്ടതാണ്. "കേരളത്തിൽ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല .ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വൽക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു". അതിനാലാണ് കോൺഗ്രസ്സിന് വോട്ട് ചെയ്തതെന്നും അവർ പോസ്ര്റിൽ വ്യക്തമാക്കുന്നു. "ശബരിമലയുടെ പേരിൽ പഴികേട്ടതും വേട്ടയാടപ്പെട്ടതുംഇടതുപക്ഷം പക്ഷെ ബിജെപിക്കൊപ്പം നിന്ന് സ്ത്രീപ്രവേശനത്തെ എതിർത്ത കോൺഗ്രസ്സിന് വോട്ട് ", "ഇടതു പക്ഷത്തിന്റെ പുരോഗമന രാഷ്ട്രീയത്തിന്റെ തണലിൽ നിങ്ങൾ ശബരിമല കയറി. സ്വാഭാവികമായും അത് ഇഷ്ടപ്പെടാത്ത സാധാരണക്കാർ ഇടതു പക്ഷത്തിനെതിരായി വോട്ടു ചെയ്ത് അവരെ തോൽപിച്ചു. ശബരിമലയിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവർക്ക് വോട്ടു ചെയ്തും ചെയ്യിപ്പിച്ചും നിങ്ങളും ഇടതുപക്ഷത്തെ തോൽപ്പിച്ചു", തുടങ്ങിയ നൂറ് കണക്കിന് കമന്റുകളാണ് ഫെയ്സ്ബുക്കിലെ കൂട്ടായ്മയുടെ പോസ്റ്റിനടിയിൽ വരുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെപൂർണ്ണ രൂപം സി.പി.എമ്മിനെ തോൽപ്പിച്ചത് ശബരിമലയല്ല ... കേരളത്തിൽ നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ അനുഭവത്തിൽ നിന്ന് പറയാവുന്ന ഒരു കാര്യമുണ്ട് , കേരളത്തിൽ സി പി എമ്മിന്റെ പരാജയത്തിനു കാരണം ശബരിമലയല്ല . ഈ കൂട്ടായ്മയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട എല്ലാവരും രാജ്യത്തെ ഹൈന്ദവ വൽക്കരണത്തിനെതിരെ ശക്തമായ നിലപാടുള്ളവരായിരുന്നു . ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നിലപാടിനോട് ശക്തമായി വിയോജിക്കുന്നവരാണെങ്കിലും അഖിലേന്ത്യാ തലത്തിലെ BJP മുന്നേറ്റത്തെ തടയാൻ കോൺഗ്രസിന്റെ സീറ്റ് വർദ്ധിപ്പിക്കണമെന്നാഗ്രഹിച്ച് കോൺഗ്രസിനു വേണ്ടി പരസ്യമായി കേരളത്തിലെമ്പാടും വോട്ടു പിടിക്കാൻ മുന്നിട്ടിറങ്ങിയിട്ടുണ്ട് ഈ കൂട്ടായ്മയിലെ ഭൂരിപക്ഷം പേരും . തിരുവനന്തപുരത്തു മാത്രം കൃത്യമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തു പോന്നിരുന്ന ആറായിരത്തോളം വോട്ടുകൾ ഈ കൂട്ടായ്മയുടേയും ഭാഗമായി നിന്ന സുഹൃത്തുക്കൾ ശശി തരൂരിനു വേണ്ടി സമാഹരിച്ചിട്ടുണ്ട് . പരമ്പരാഗതമായി LDF നു വോട്ടു ചെയ്തു പോന്ന BJP ക്കെതിരായി പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാൻ നിലപാടുള്ള അനവധിയനവധി പേർ UDF ന് വോട്ട് ചെയ്ത് കോൺഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കാൻ നടത്തിയ ശ്രമത്തിന്റെ ഫലം മാത്രമാണ് കേരളത്തിലെ തെരഞ്ഞെടുപ്പു . content highlights: Facebook group which helped women entry in sabarimala voted for congress, FB Post
from mathrubhumi.latestnews.rssfeed http://bit.ly/2QnkWkb
via IFTTT
Post Top Ad
Saturday, 25 May 2019
Home
madhrubhumi
യുവതികളെ ശബരിമലയിൽ എത്താന്‍ സഹായിച്ച കൂട്ടായ്മയുടെ വോട്ട് കോണ്‍ഗ്രസ്സിന്, തുറന്നു പറച്ചിൽ എഫ്ബിയിൽ
യുവതികളെ ശബരിമലയിൽ എത്താന്‍ സഹായിച്ച കൂട്ടായ്മയുടെ വോട്ട് കോണ്‍ഗ്രസ്സിന്, തുറന്നു പറച്ചിൽ എഫ്ബിയിൽ
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment