തിരുവനന്തപുരം: ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾ നഷ്ടമായത് തിരിച്ചറിയുന്നുവെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ രാഷ്ട്രീയ ശത്രുക്കൾ താൽക്കാലികമായി വിജയിച്ചിട്ടുണ്ട്. ഇതെല്ലാം സൂക്ഷ്മമായി വിലയിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജനവിധി ഗൗരവപൂർവ്വം വിലയിരുത്തി ആവശ്യമായ തിരുത്തൽ വരുത്തും.. കേരളത്തിൽ നിന്നും ബി.ജെ.പിയ്ക്ക് ഒരു സീറ്റും കിട്ടിയില്ല എന്നത് ആശ്വാസകരമാണെങ്കിലും കേന്ദ്രത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുന്നത് കടുത്ത വെല്ലുവിളിയാണ്. രാജ്യത്തിന്റെ സാമൂഹ്യഘടനയിലും സാമ്പത്തിക നയങ്ങളിലും വൻ പ്രത്യാഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്. മതേതര മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും വലിയ അതിക്രമം നേരിടേണ്ടിവരും. ഈ സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തിയേ മതിയാകൂ. ഇതിന് എൽ.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. യു.ഡി.എഫ് ഭൂരിപക്ഷം നേടിയെങ്കിലും 75 ലക്ഷത്തിൽപ്പരം വോട്ടർമാർ ഇടതുപക്ഷത്തിനൊപ്പം അണിനിരന്നു. എൽ.ഡി.എഫിന് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഇടതുമുന്നണിയുടെ രാഷ്ട്രീയ നിലപാട് ജനങ്ങളിൽ എത്തിക്കുന്നതിന് അക്ഷീണം പ്രവർത്തിച്ച പ്രവർത്തകരോട് കൃതജ്ഞത രേഖപ്പെടുത്തുന്നു. ഇടതുപക്ഷത്തിന് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾ നഷ്ടമായതും ഞങ്ങൾ തിരിച്ചറിയുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ രാഷ്ട്രീയ ശത്രുക്കൾ താൽക്കാലികമായി വിജയിച്ചിട്ടുണ്ട്. ഇതെല്ലാം സൂക്ഷ്മമായി വിലയിരുത്തി മുന്നോട്ടുപോകും. അകന്നുപോയ ജനവിഭാഗങ്ങളെ തിരികെ കൂട്ടിയോജിപ്പിച്ച് എല്ലാവരുടെയും വിശ്വാസം വീണ്ടെടുക്കുന്നതിന് ശക്തമായ നടപടികളുണ്ടാകും. ജനകീയ പ്രശ്നങ്ങളിലെ എൽ.ഡി.എഫിന്റെയും സർക്കാരിന്റെയും ആത്മാർത്ഥമായ സമീപനം ജനങ്ങൾക്ക് ബോധ്യപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. Content Highlights: A Vijayaraghavan, CPM, LDF
from mathrubhumi.latestnews.rssfeed http://bit.ly/2HB8kmX
via IFTTT
Post Top Ad
Saturday, 25 May 2019
Home
madhrubhumi
പരമ്പരാഗത വോട്ടുകള്‍ നഷ്ടമായി, വിശ്വസികളെ രാഷ്ട്രീയ ശത്രുക്കള്‍ തെറ്റിദ്ധരിപ്പിച്ചു: എ.വിജയരാഘവന്‍
പരമ്പരാഗത വോട്ടുകള്‍ നഷ്ടമായി, വിശ്വസികളെ രാഷ്ട്രീയ ശത്രുക്കള്‍ തെറ്റിദ്ധരിപ്പിച്ചു: എ.വിജയരാഘവന്‍
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment