കൊച്ചി: ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതോടെ ഹയർസെക്കൻഡറി തലത്തിൽ നിലവിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പത്രപ്രവർത്തനം അടക്കമുള്ള ഇരുപത്തിയഞ്ചോളം വിഷയങ്ങളുടെ ഭാവിയിൽ ആശങ്ക. ലയനം നടപ്പാകുന്നതോടെ ഹയർ സെക്കൻഡറി അധ്യാപകർ ഒൻപത്, പത്ത് ക്ലാസുകളിലും പഠിപ്പിക്കണം. സ്കൂൾതലത്തിൽ പഠിപ്പിക്കാത്ത 25-ലധികം വിഷയങ്ങൾ ഹയർ സെക്കൻഡറിയിലുണ്ട്. ഇത്തരം വിഷയങ്ങളുടെ ഭാവിയിലാണ് ആശങ്ക. സയൻസ് വിഷയങ്ങളിൽ ഇലക്ട്രോണിക്സ്, ഹോം സയൻസ്, സാമൂഹികശാസ്ത്ര വിഷയങ്ങളിൽ പത്രപ്രവർത്തനം, സൈക്കോളജി, ഗാന്ധിയൻ സ്റ്റഡീസ്, ജിയോളജി, ആന്ത്രപ്പോളജി, ഭാഷ വിഷയങ്ങളിൽ ഇംഗ്ലീഷ്, മലയാളം തുടങ്ങിയവയുടെ ഓപ്ഷണൽ വിഷയങ്ങൾ, അറബിക്, ജർമൻ, റഷ്യൻ, സിറിയൻ തുടങ്ങിയ വിഷയങ്ങളാണ് ഹയർ സെക്കൻഡറിയിൽ മാത്രമുള്ളത്. സംസ്ഥാനത്തൊട്ടാകെ അഞ്ഞൂറോളം സ്കൂളുകളിൽ ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഖാദർ കമ്മിഷൻ റിപ്പോർട്ടുപ്രകാരം എല്ലാം ഒരു കുടക്കീഴിലേക്ക് വരുന്നതോടെ ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരുടെ പുനർവിന്യാസം പ്രശ്നമാകും. ഈ അധ്യാപകരെ സ്കൂൾതലത്തിൽ വിനിയോഗിക്കാൻ കഴിയില്ല. ഭാവിയിൽ ഇത്തരം വിഷയങ്ങളിലെ അധ്യാപകനിയമനത്തെയും ബാധിക്കുമെന്നാണ് കരുതുന്നത്. 2007-ൽ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നൽകുമ്പോൾ ഹയർ സെക്കൻഡറിതലത്തിലുള്ള ചെറുവിഷയങ്ങൾ ഓപ്ഷണൽ ആക്കണമെന്ന നിർദേശം ഉയർന്നിരുന്നു. പ്രതിഷേധം ഉയർന്നതോടെ ഈ നീക്കം ഉപേക്ഷിച്ചു. ഇതിനുപിന്നാലെ സി.ബി.എസ്.സി.യും പത്രപ്രവർത്തനം, ഹോം സയൻസ് അടക്കമുള്ള വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. ദേശീയതലത്തിൽ ഇത്തരത്തിൽ മാറ്റം നടക്കുമ്പോഴാണ് ഇവിടെ നിലവിലെ വിഷയങ്ങളുടെ പഠനസാധ്യതതന്നെ ഇല്ലാതാക്കുന്ന രീതിയിൽ പരിഷ്കാരങ്ങൾ നടത്തുന്നത്. ഖാദർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിന് മുന്നോടിയായി 28-ന് വിദ്യാഭ്യാസ മന്ത്രി വിളിച്ചിരിക്കുന്ന യോഗത്തിൽ ഈ വിഷയവും ഉന്നയിക്കാനാണ് അധ്യാപക സംഘടനകളുടെ തീരുമാനം. പൊതുവിദ്യാഭ്യാസത്തെ തകർക്കും -കെ.സി.ബി.സി. ഹയർ സെക്കൻഡറി ഏകീകരണ പദ്ധതി പൊതുവിദ്യാഭ്യാസത്തെ തകർക്കുമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത്. ഖാദർ കമ്മിഷന്റെ യോഗങ്ങളിൽ സ്കൂൾ മാനേജർമാരെ പങ്കെടുപ്പിച്ചില്ല. റിപ്പോർട്ട് തത്ത്വത്തിൽ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കമ്മിഷന്റെ നിർദേശങ്ങൾ ചർച്ചചെയ്യാതെ നടപ്പാക്കാൻ ശ്രമിക്കുന്നതിൽ ദുരൂഹതകളുണ്ട്- അദ്ദേഹം അഭിപ്രായപ്പെട്ടു. Content Highlights: Higher Secondary Integration, Khader Committee Report, Unified School Education
from mathrubhumi.latestnews.rssfeed http://bit.ly/2EtAXAs
via IFTTT
Post Top Ad
Saturday, 25 May 2019
ഹയര്‍ സെക്കന്‍ഡറി ലയനം: ഇരുപത്തഞ്ചോളം വിഷയങ്ങളുടെ ഭാവി ആശങ്കയില്‍
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment