വരുന്നത് മോദിയുടെ അപ്രമാദിത്തം, രാജ്യസഭയിലും എന്‍ഡിഎ വൈകാതെ ഭൂരിപക്ഷം നേടും - News4Max

Breaking

Post Top Ad

Saturday, 25 May 2019

വരുന്നത് മോദിയുടെ അപ്രമാദിത്തം, രാജ്യസഭയിലും എന്‍ഡിഎ വൈകാതെ ഭൂരിപക്ഷം നേടും

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന് നയപരമായ കാര്യങ്ങളിൽ 2014നെ അപേക്ഷിച്ച് കൂടുതൽ മുൻതൂക്കം ലഭിക്കാൻ വഴിയൊരുങ്ങുന്നു. ഒന്നാം മോദി സർക്കാരിന് പലപ്പോഴും സ്വന്തം നയങ്ങൾ നടപ്പിലാക്കുന്നതിൽ വിലങ്ങുതടിയായി നിന്നിരുന്നത് രാജ്യസഭയിൽ ആവശ്യത്തിന് ഭൂരിപക്ഷം ഇല്ലാതിരുന്നതാണ്. ഇതേതുടർന്ന് പല നിർണായക നിയമങ്ങൾ പാസാക്കിയെടുക്കാൻ സാധിക്കാതെ മോദിസർക്കാർ പരുങ്ങിയിരുന്നു. എന്നാൽ ഇത്തവണ അത്തരം പ്രതിസന്ധി എൻഡിഎ സർക്കാരിന് അഭിമുഖീകരിക്കേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ. ഒരുവർഷം കൂടി കാത്തിരുന്നാൽ രാജ്യസഭയിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം തികയ്ക്കാൻ സാധിക്കുമെന്നാണ് വിവരങ്ങൾ. കഴിഞ്ഞ വർഷം തന്നെ രാജ്യസഭയിൽ കോൺഗ്രസിനേക്കാൾ അംഗസംഖ്യ ബിജെപി നേടിയിരുന്നു. ഇത്തവണ ബിജെപിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. നിലവിൽ ഏറ്റവും കൂടുതൽ എംഎൽഎമാർ ഉള്ള പാർട്ടി ബിജെപിയാണ്. ഈ സാഹചര്യം എൻഡിഎയ്ക്ക് സഹായകമാകും. 245 ആണ് രാജ്യസഭയുടെ അംഗസംഖ്യ. ഇതിൽ എൻഡിഎയ്ക്ക് നിലവിൽ 101 അംഗങ്ങളുണ്ട്. കൂടാതെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്ത ആറ് എംപിമാരുടെ പിന്തുണയും എൻഡിഎയ്ക്ക് ലഭിച്ചിരുന്നു. ഇങ്ങനെ നോക്കുമ്പോൾ രാജ്യസഭയിൽ എൻഡിഎയ്ക്ക് 107 അംഗസംഖ്യയുണ്ട്. അടുത്ത വർഷമാകുമ്പോൾ യുപിഎ സർക്കാരിന്റെ കാലത്ത് നാമനിർദ്ദേശം ചെയ്തെത്തിയ കെ.ടി.എസ് തുൾസി വിരമിക്കും. ഈ ഒഴിവിൽ ബിജെപിക്ക് താത്പര്യമുള്ള ആളെ എത്തിക്കാനാകും. ഇത് കൂടാതെ ഉത്തർപ്രദേശ്, ബിഹാർ, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ് ഉൾപ്പെടെ 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 75 സീറ്റുകളിൽ 2020 ആകുമ്പോഴേക്കും ഒഴിവ് വരും. ഇതിൽ കൂടുതലും വിജയിക്കുക എൻഡിഎ സ്ഥാനാർഥികളാകും. അതേസമയം രാജസ്ഥാൻ, ബിഹാർ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നിലവിലുണ്ടായിരുന്ന സീറ്റുകളിൽ കുറവ് വരികയും ചെയ്യും. എങ്കിലും നിലവിലെ സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ എൻഡിഎയ്ക്ക് ലഭിക്കും. കുറഞ്ഞത് 19 സീറ്റുകളെങ്കിലും അധികമായി എൻഡിഎയ്ക്ക് ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ 2020 ആകുമ്പോൾ രാജ്യസഭയിലെ കേവല ഭൂരിപക്ഷമായ 123 എന്ന സംഖ്യ എൻഡിഎ മറികടക്കും. 125 സീറ്റുകളാകും എൻഡിഎയ്ക്ക് അപ്പോൾ ഉണ്ടാകുക. 15 വർഷത്തിനിടെ ആദ്യമായാണ് ഒരു സർക്കാരിന് പാർലമെന്റിന്റെ രണ്ട് സഭകളിലും ഭൂരിപക്ഷം ലഭിക്കുന്നതെന്ന അപൂർവതയും എൻഡിഎയുടെ നേട്ടത്തിനുണ്ട്. ഉത്തർ പ്രദേശിൽ നിന്ന് മൂന്ന് സീറ്റുകൾ എൻഡിഎയ്ക്ക് ലഭിക്കും. അണ്ണാ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായതിനാൽ തമിഴ്നാട്ടിൽ നിന്ന് ആറ്, അസ്സമിൽ നിന്ന് മൂന്ന്, രാജസ്ഥാനിൽ നിന്ന് രണ്ട് എന്നിങ്ങനെ സീറ്റുകൾ ലഭിക്കാനുള്ള അംഗബലമുണ്ട്. കർണാടക, മിസോറാം, മേഘാലയ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഓരോ സീറ്റുകളും എൻഡിഎയ്ക്ക് ലഭിക്കും. ഒഡീഷയിൽ നിന്ന് ബിജു ജനതാദൾ സഹായിച്ചാൽ ഒരു സീറ്റുകൂടി ലഭിക്കാൻ സാധ്യതയുണ്ട്. ഈ വർഷം തന്നെയാണ് മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് നിയമസഭകളിൽ തിരഞ്ഞെടുപ്പ് നടക്കുക. ഈ സംസ്ഥാനങ്ങളിൽ നിലവിലെ സാഹചര്യത്തിൽ എൻഡിഎ തന്നെ അധികാരത്തിലെത്തിയേക്കും. അങ്ങനെ വരുമ്പോൾ രാജ്യസഭയിലെ സീറ്റെണ്ണത്തിൽ എൻഡിഎയ്ക്ക് കൂടുതൽ മുൻതൂക്കം ലഭിക്കും. തുടർന്ന് വരുന്ന നാല് വർഷത്തേക്ക് എൻഡിഎയ്ക്ക് തന്നെയാകും രാജ്യസഭയിൽ ഭൂരിപക്ഷം. മോദി സർക്കാരിന് നയങ്ങൾ തലവേദനയില്ലാതെ നടപ്പിലാക്കാൻ സാധിക്കുന്ന സാഹചര്യമാണ് 2020 ന് ശേഷം സംജാതമാകാൻ പോകുന്നത്. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം വലിയ ആശങ്ക ജനിപ്പിക്കുന്ന കണക്കുകളാണ് ഇത്. മോദി കൂടുതൽ കരുത്തനാകുന്ന സാഹചര്യം പ്രതിപക്ഷത്തിന് തലവേദനയാകും. ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതി, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം തുടങ്ങിയവ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഒന്നിച്ചെതിർത്തതിനെ തുടർന്ന് പാസാക്കാൻ സാധിക്കാതെ പോയിരുന്നു. ഇവ വീണ്ടും പാസാക്കാൻ രാജ്യസഭയിലെ ഭൂരിപക്ഷം മോദി സർക്കാരിനെ സഹായിക്കും. 2016 ലെ രാഷ്ട്രപതിയുടെ പ്രസംഗത്തിൽ പ്രതിപക്ഷ ഭേദഗതി പാസായത് കേന്ദ്രസർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ആധാറിന് നിയമപ്രാബല്യം കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് അതിനെ മണിബിൽ ആയി രാജ്യസഭയിലേക്ക് അയക്കേണ്ട അവസ്ഥവരെ ഉണ്ടായിരുന്നു. ഈ നീക്കം വലിയ ഒച്ചപ്പാടിനാണ് വഴിവെച്ചത്. മണിബിൽ ആയി എത്തിയാൽ അത് പാസാക്കി വിടുക എന്നതിനപ്പുറം രാജ്യസഭയ്ക്ക് മറ്റ് വഴികളില്ല എന്ന പഴുതാണ് മോദി സർക്കാർ അന്ന് പയറ്റിയത്. ഈ തലവേദനകളില്ലാത്ത സുവർണാവസരമാണ് മോദിയെ കാത്തിരിക്കുന്നത്. വരുന്ന അഞ്ച് വർഷം ബിജെപിയുടെ അജണ്ടകൾ പ്രകാരമുള്ള പരിഷ്കരണങ്ങൾ നടപ്പിലാക്കാനാവശ്യമായ ഭൂരിപക്ഷമാണ് രണ്ട് സഭകളിലുമായി ലഭിക്കാൻ പോകുന്നത്. ഇരുസഭകളിലും ഭൂരിപക്ഷം കൈവരുന്നതോടെ എന്തൊക്കെ നയങ്ങളും പരിപാടികളുമാകും ഇനി ബിജെപി മുന്നോട്ടുവെക്കുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. Content Highlights: NDA, Modi, 2019 Election Victory, BJP, Rajyasabha, Parliament

from mathrubhumi.latestnews.rssfeed http://bit.ly/2YUI2SD
via IFTTT

No comments:

Post a Comment

Post Bottom Ad

Pages