മൂന്ന് വര്‍ഷത്തിനിടെ ഇടതിനു ചോര്‍ന്നത് 8% വോട്ട്, പിണറായി സർക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍ - News4Max

Breaking

Post Top Ad

Saturday, 25 May 2019

മൂന്ന് വര്‍ഷത്തിനിടെ ഇടതിനു ചോര്‍ന്നത് 8% വോട്ട്, പിണറായി സർക്കാരിന് ഇന്ന് മൂന്നാം പിറന്നാള്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനിടെ പിണറായി വിജയൻ സാർക്കാരിന് ഇന്ന് മൂന്നാം പിറന്നാൾ. 2016 മെയ് 25നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപം കൊള്ളുന്നത്. 2006 ൽ 98 സീറ്റുമായി ഇടതുമുന്നണി സംസ്ഥാനത്തിൽ അധികാരത്തിലേറുമ്പോൽ 48.58 % ആയിരുന്നു ഇടതുപക്ഷത്തിന്റെ വോട്ട് ഷെയർ. 2016ലാവട്ടെ 43.42 %വും ഇത്തവണ സിപിഎം 50% വോട്ടാണ് ലക്ഷ്യം വെച്ചതെങ്കിൽ 35.15% മാത്രമാണ് ലഭിച്ചത്.എൽഡിഎഫിന്റെ വോട്ട് വിഹിതം ഇത്രയധികം താഴേക്ക് പോവുന്നത് ഇതാദ്യമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് പ്രകടനം കാഴ്ചവെക്കാറെങ്കിലും യുഡിഎഫിനേക്കാൾ 12.08% വോട്ട് എൽഡിഎഫിന് ഇത്തവണ കുറഞ്ഞു. യുഡിഎഫ് നേടിയത് 47.23% വോട്ടാണ്. എൻഡിഎയ്ക്ക് -15.53% കോൺഗ്രസ് -37.27%സിപിഎം-25.83%എന്നിങ്ങനെ പോകുന്നു വോട്ട് വിഹിതം. വോട്ട് ഷെയറിന്റെകാര്യത്തിൽ മൂന്നാം സ്ഥാനത്ത് ബിജെപി.യാണ് യുഡിഎഫിന് രണ്ട് സീറ്റ് മാത്രം ലഭിച്ച് 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 38.38 % വോട്ട് യുഡിഎഫിന് ലഭിച്ചിരുന്നു. അന്ന് എൽഡിഎഫിന് ലഭിച്ചത് 46.15% ആണ്. യുഡിഎഫിന്റെ എട്ട് സ്ഥാനാർഥികൾ 50%ത്തിലധികം വോട്ട് നേടിയപ്പോൾ എൽഡിഎഫിൽ 40%ത്തിലേറെ വോട്ട് നേടിയത് മൂന്ന് പേർ മാത്രമാണ്. എഎംആരിഫ്(40.96%), പികെ ശ്രീമതി(41.29%), പി ജയരാജൻ(41.49%) എന്നിങ്ങനെ പോകുന്നു മൂന്ന സ്ഥാനാർഥികളുടെയും വോട്ട് ഷെയർ. മാത്രമല്ല ഇടതുമുന്നണിയിലെ 9 സ്ഥാനാർഥികൾക്ക് ശരാശരിയായ 35% വോട്ട് പോലും നേടാനായിട്ടില്ല. മന്ത്രിസഭാ വാർഷികവും സർക്കാർ ആയിരം ദിവസം പൂർത്തിയാക്കിയ ദിനവും വിപുലമായി ആഘോഷിച്ച സർക്കാർ ആഘോഷങ്ങൾ വേണ്ട എന്ന തീരുമാനത്തിലാണ്. content highlights:Third anniversary for Pinarayi government

from mathrubhumi.latestnews.rssfeed http://bit.ly/2HAVbdB
via IFTTT

No comments:

Post a Comment

Post Bottom Ad

Pages