തൃണമൂല്‍ സസ്‌പെന്‍ഡ് ചെയ്ത മുകുള്‍ റോയിയുടെ മകന്‍ ബിജെപിയിലേക്ക് - News4Max

Breaking

Post Top Ad

Saturday, 25 May 2019

തൃണമൂല്‍ സസ്‌പെന്‍ഡ് ചെയ്ത മുകുള്‍ റോയിയുടെ മകന്‍ ബിജെപിയിലേക്ക്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്ത ബിജ്പുർ എം.എൽ.എശുഭ്രാംശു റോയി ബിജെപിയിൽ ചേരും. മമതയുടെ മുൻ വിശ്വസ്തനും ഇപ്പോൾ ബംഗാളിൽ ബിജെപിയുടെ അമരക്കാരനുമായ മുകുൾ റോയിയുടെ മകനാണ് ശുഭ്രാംശു റോയി. അടുത്ത ഏതാനും ദിവസത്തിനുള്ളിൽതന്നെ താൻ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം അറിയിച്ചു. സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്ന ഒരു പുതിയ ഇന്നിങ്സ് തുടങ്ങുകയാണെന്നും തൃണമൂലിലെ നിരവധി നേതാക്കൾ തന്റെ പാത പിന്തുടരുമെന്നും ശുഭ്രാംശു റോയി പറഞ്ഞു. പാർട്ടിവിരുദ്ധപ്രസ്താവനയെത്തുടർന്ന് ആറുവർഷത്തേക്കാണ് തൃണമൂൽ ഇയാളെ സസ്പെൻഡ് ചെയ്തത്. ശുഭ്രാംശു സ്ഥിരമായി ഇത്തരം പ്രസ്താവനകൾ നടത്താറുണ്ടെന്നും മമതാ ബാനർജിയുമായി കൂടിയാലോചിച്ചശേഷമാണ് തീരുമാനമെന്നും തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരിക്കൽ മമതയുടെ വിശ്വസ്തനായിരുന്നു ശുഭ്രാംശുവിന്റെ പിതാവ് മുകുൾ റോയ്. 2017 നവംബറിലാണ് അദ്ദേഹം മമതയുമായിപ്പിരിഞ്ഞ് ബി.ജെ.പി.യിൽ ചേർന്നത്. ബിജ്പുരിൽനിന്ന് രണ്ടുതവണ നിയമസഭാംഗമായിട്ടുണ്ട് ശുഭ്രാംശു. ബിജ്പുർ ഉൾപ്പെട്ട ബറാക്പോർ ലോക്സഭാ മണ്ഡലത്തിൽ തൃണമൂലിന് ഇത്തവണ സിറ്റിങ് സീറ്റ് നഷ്ടമായി.42 സീറ്റുള്ള ബംഗാളിൽ 18 സീറ്റാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. തൃണമൂലിന് 22-ഉം കോൺഗ്രസിന് രണ്ടും സീറ്റുകൾ ലഭിച്ചു. Content Highlights:After Suspension from TMC, Turncoat Mukul Roys Son Subhrangshu Set to Join BJP

from mathrubhumi.latestnews.rssfeed http://bit.ly/2YQ9NLX
via IFTTT

No comments:

Post a Comment

Post Bottom Ad

Pages