ന്യൂഡൽഹി: അമേഠിയിൽ രാഹുൽഗാന്ധി പരാജയപ്പെട്ടാൽ രാഷ്ട്രീയം വിടുമെന്ന് പ്രഖ്യാപിച്ച നവജ്യോത് സിങ് സിദ്ദുവിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസം. രാഹുൽഗാന്ധി അമേഠിയിൽ പരാജയപ്പെട്ടതോടെ സിദ്ദു എത്രയുംപെട്ടെന്ന് രാജി പ്രഖ്യാപിക്കണമെന്നും പറഞ്ഞ വാക്കുപാലിക്കണമെന്നുമാണ് നിരവധിപേർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി #SidhuQuitPolitics എന്ന ഹാഷ്ടാഗിലാണ് ട്വീറ്റുകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നത്. പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഹുൽഗാന്ധി അമേഠിയിൽ പരാജയപ്പെട്ടാൽ താൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി അമേഠിയിൽ സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് സിദ്ദുവിന്റെ പ്രഖ്യാപനം സാമൂഹികമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായത്. സിദ്ദുവിന് ഓർമ്മ നശിച്ചോ എന്നും പറഞ്ഞ വാക്ക് പാലിക്കണമെന്നുമാണ് വിവിധ ട്വീറ്റുകളിലെ വാക്കുകൾ. സിദ്ദു പറഞ്ഞ വാക്കുപാലിക്കുന്ന പുരുഷനാണെന്നും അതിനാൽ അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു മറ്റു ചിലരുടെ ട്വീറ്റുകൾ. #SiddhuQuitPolitics Common Navjyot Singh Sidhu be a man. Punjabis are known for their word. Jabaan ki koi kimmat hai ya nahi. Its ok tomorrow morning first thing have a tea and like a good boy submit your resignation ok. — Ankit Ketan Mehta (@ankit_mehta_am) May 24, 2019 Be a sikh stand by your words#SiddhuQuitPolitics pic.twitter.com/RlACQv1CTF — ∂ιρεsн (@DipsSip) May 24, 2019 #SiddhuQuitPolitics *Siddhu :- Will quit politics if rahul gandhi loses* *Rahul Gandhi loses* Sidhu pic.twitter.com/FlnLRQnFcz — Prateek Sachan (@Pracastic) May 24, 2019 Even Congressi People want sidhu to quit politics too.. 😅 Keep your words Paaji.. 😜#SiddhuQuitPolitics #NavjotSidhu pic.twitter.com/XM3qe6sBsI — Pandey Jee (@Im__AmBuJ) May 24, 2019 Content Highlights: sidhu quits politics trends in social media after rahul gandhis defeat in amethi
from mathrubhumi.latestnews.rssfeed http://bit.ly/2wkMjlM
via IFTTT
Post Top Ad
Saturday, 25 May 2019
Home
madhrubhumi
രാഹുല്‍ തോറ്റാല്‍ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനം, സിദ്ദു വാക്കുപാലിക്കണമെന്ന് ആവശ്യം
രാഹുല്‍ തോറ്റാല്‍ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനം, സിദ്ദു വാക്കുപാലിക്കണമെന്ന് ആവശ്യം
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment