ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന്റെ കാറ്റ്; വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍ - News4Max

Breaking

Post Top Ad

Tuesday, 15 February 2022

ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന്റെ കാറ്റ്; വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഋഷഭ് പന്ത് വൈസ് ക്യാപ്റ്റന്‍

കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. പരിക്കേറ്റ കെ.എൽ രാഹുലിന് വിൻഡീസ് പരമ്പര നഷ്ടമാകുന്ന സാഹചര്യത്തിലാണ് ബിസിസിഐ പന്തിനെ രോഹിത് ശർമയുടെ ഡെപ്യൂട്ടിയായി നിയമിച്ചിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 16-ന് കൊൽക്കത്തയിലാണ്. കാലിലെ പേശികൾക്കേറ്റ പരിക്ക് കാരണമാണ് രാഹുലിന് കളിക്കാൻ സാധിക്കാത്തത്. ടീമിന്റെ ഭാവി നായകൻമാരിൽ ഒരാളെന്ന തരത്തിൽ പന്തിന്റെ പേര് ഇതിനോടകം തന്നെ പറഞ്ഞുകേൾക്കുന്നതാണ്. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനൽ ഇപ്പോൾ പന്തിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ നയിച്ചിട്ടുള്ള പന്ത്, തനിക്ക് ക്യാപ്റ്റൻ റോളിൽ തിളങ്ങാനാകുമെന്ന് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. Content Highlights: Rishabh Pant named India vice-captain for t20 series against West Indies

from sports rss feed https://ift.tt/uNqUVH3
via IFTTT

No comments:

Post a Comment

Post Bottom Ad

Pages