മലപ്പുറം: ചെൽസിയുടെ ആരാധകനായ ജാമിർ വലിയമണ്ണിന് ഇതിലും സന്തോഷംപകർന്ന നിമിഷം വേറെയില്ല. ക്ലബ്ബ് ലോകകപ്പ് ഫൈനൽ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ദിവസമായിരുന്നു ഈ ആനക്കയം സ്വദേശിക്ക്. അബുദാബിയിൽ നടന്ന ഫൈനലിൽ ചെൽസിക്കായി ആർപ്പുവിളിക്കാൻ ഈ ചെറുപ്പക്കാരനും സ്റ്റേഡിയത്തിലുണ്ടായിരുന്നു. പക്ഷേ, മറ്റു ആരാധകരിൽനിന്ന് വ്യത്യസ്തനായിരുന്നു ആ ദിവസം ജാമിർ. കൈയിൽ ഒരു ഫ്ളെക്സുമായാണ് സ്റ്റേഡിയത്തിന് അകത്ത് കയറിയത്. തിയാഗോ സിൽവ; താങ്കളുടെ ജഴ്സി എനിക്കു നൽകൂ എന്ന് ഇംഗ്ലീഷിൽ എഴുതിയ ഫ്ളെക്സായിരുന്നു അത്. മത്സരത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോൾ ഫ്ളെക്സ് തിയാഗോയുടെ ഭാര്യ ബെല്ലേ സിൽവയുടെ ശ്രദ്ധയിൽപ്പെട്ടു. മത്സരശേഷം ടീമംഗങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കുമ്പോൾ ബെല്ലേ, ജാമിറിന്റെ ഫ്ളെക്സ് ചൂണ്ടി തിയാഗോയോട് കാര്യം പറഞ്ഞു. അടുത്തേക്ക് വന്ന തിയാഗോ താൻ ഒപ്പിട്ട ജഴ്സി ജാമിറിനുനേരേ ഗാലറിയിലേക്ക് എറിഞ്ഞുകൊടുത്തു. ശേഷം ജാമിറിനും ആരാധകർക്കുംനേരെ വിജയചിഹ്നം ഉയർത്തിയാണ് താരം മടങ്ങിയത്. ജഴ്സി ലഭിച്ചതിലും ആദ്യമായി നേരിൽക്കണ്ട മത്സരത്തിൽ തന്റെ പ്രിയ ടീം കപ്പുയർത്തിയതിലും വളരെ സന്തോഷമുണ്ടെന്ന് ജാമിർ പറഞ്ഞു. ചെൽസി ആരാധകരായ ദുബായ് മലയാളികളുടെ കൂട്ടായ്മയായ ദുബായ് ബ്ലൂസിന്റെ സെക്രട്ടറികൂടിയാണ് ജാമിർ. കൂട്ടായ്മയിലെ അംഗങ്ങളും ഗാലറിയിലുണ്ടായിരുന്നു. ഫിഫ ലോകകപ്പ് ഖത്തർ കമ്മിറ്റിയുടെ ഫാൻ ലീഡർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളുമാണ് ജാമിർ. Content Highlights: club world cup winner chelsea player thiago silva jersey
from sports rss feed https://ift.tt/JNdW93p
via IFTTT
Post Top Ad
Wednesday, 16 February 2022
Home
sports sports rss feed
ജഴ്സി വേണമെന്ന് ഫ്‌ളെക്‌സില്‍ എഴുതി; തിയാഗോ സില്‍വയുടെ ഭാര്യ അതുകണ്ടു, ജാമിറിന് സ്വപ്‌നസാക്ഷാത്കാരം
ജഴ്‌സി വേണമെന്ന് ഫ്‌ളെക്‌സില്‍ എഴുതി; തിയാഗോ സില്‍വയുടെ ഭാര്യ അതുകണ്ടു, ജാമിറിന് സ്വപ്‌നസാക്ഷാത്കാരം
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment