മഡ്ഗാവ്: ഈസ്റ്റ് ബംഗാളിനെതിരായ ഐഎസ്എൽ മത്സരത്തിൽ ഗോൾ നേടിയ ശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സ് താരം ഏനെസ് സിപോവിച്ചിന്റെ ഗോളാഘോഷം ശ്രദ്ധ നേടുന്നു. കളിയുടെ 49-ാം മിനിറ്റിൽ വിജയ ഗോൾ നേടിയ ശേഷം അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം പുഷ്പയിലെ അല്ലുവിന്റെ ഡാൻസ് നമ്പർ അനുകരിച്ച സിപോവിച്ച് താരത്തിന്റെ പ്രശസ്തമായ പുഷ്പ ഡയലോഗും പുനരാവിഷ്കരിച്ചു. അല്ലു അർജുന്റെ പുഷ്പയിലെ ഡയലോഗും ഡാൻസ് നമ്പറും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും ടിക്ടോക്കിലൂടെയും വൈറലായിക്കൊണ്ടിരിക്കുന്നതിനിടെയാണ് സിപോവിച്ചും ഇത് ഏറ്റെടുത്തത്. ഇതാദ്യമായല്ല സിപോവിച്ച്, പുഷ്പയിലെ ഡയലോഗ് പറഞ്ഞ് ശ്രദ്ധ നേടുന്നത്. നേരത്തെ തന്റെ ഇൻസ്റ്റാഗ്രാമിലും ഇതേ ഡയലോഗ് പറഞ്ഞ് സ്പോവിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ വീഡിയോ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സിപോവിച്ചിന്റെ ഗോളിൽ ഈസ്റ്റ് ബംഗാളിനെ മറികടന്ന് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ജയത്തോടെ 15 കളിയിലായി ടീമിന് 26 പോയന്റായി. പുടിയ എടുത്ത കോർണർകിക്കിൽ നിന്നായിരുന്നു സിപോവിച്ചിന്റെ വിജയ ഗോൾ. ബോക്സിലേക്ക് ഉയർന്നുവന്ന പന്തിനെ ഉയരക്കാരൻ എനെസ് സിപോവിച്ച് തലകൊണ്ട് അനായാസം പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. Big man Enes Sipovic scores his first #HeroISL goal! 👊🤩 Watch out for his celebration 🕺🏻 Watch the #KBFCSCEB game live on @DisneyPlusHS - https://t.co/erlFU5AMP5 and @OfficialJioTV Live Updates: https://ift.tt/aNGQekh #LetsFootball | @KeralaBlasters pic.twitter.com/rKdwypC0J7 — Indian Super League (@IndSuperLeague) February 14, 2022 ലീഗിൽ ഇത്തവണത്തെ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമായിരുന്നു ഇത്. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് ഏഴു ജയം നേടുന്നത്. 2016 സീസണിലും 2017-18 സീസണിലും നേടിയ ആറു വിജയങ്ങളെന്ന നേട്ടമാണ് ഇത്തവണ ഇവാൻ വുകോമനോവിച്ചിന്റെ നേതൃത്വത്തിൽ ടീം മറികടന്നത്. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് 26 പോയന്റ് നേടുന്നതും ഇതാദ്യമായാണ്. Content Highlights: isl 2021-22 Kerala Blasters Enes Sipovic pushpa style goal celebration viral
from sports rss feed https://ift.tt/Jo26rZq
via IFTTT
Post Top Ad
Tuesday, 15 February 2022
Home
sports sports rss feed
'താഴത്തില്ലെടാ'; ബ്ലാസ്റ്റേഴ്‌സ് താരം സിപോവിച്ചിന്റെ പുഷ്പ ഗോളാഘോഷം വൈറല്‍
'താഴത്തില്ലെടാ'; ബ്ലാസ്റ്റേഴ്‌സ് താരം സിപോവിച്ചിന്റെ പുഷ്പ ഗോളാഘോഷം വൈറല്‍
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment