ഇതാണോ ടീം ഇന്ത്യ? ആശങ്കകള്‍ സമ്മാനിച്ച് ഇംഗ്ലണ്ടിലെ ആദ്യ സന്നാഹം - News4Max

Breaking

Post Top Ad

Monday, 27 May 2019

ഇതാണോ ടീം ഇന്ത്യ? ആശങ്കകള്‍ സമ്മാനിച്ച് ഇംഗ്ലണ്ടിലെ ആദ്യ സന്നാഹം

ഓവൽ: 72 ദിവസത്തിനുശേഷമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും കളത്തിലിറങ്ങിയത്. ഇക്കാലയളവിൽ നീണ്ട വിശ്രമത്തിലായിരുന്നില്ല താരങ്ങൾ. രണ്ടുമാസത്തോളം വ്യത്യസ്ത ടീമുകളിലായി അവർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചു. അതിനുശേഷം വീണ്ടും ദേശീയ ടീമായി മാറി. എന്നാൽ, ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹം അവസാനിച്ചപ്പോൾ ആശയെക്കാളേറെ ആശങ്കകളാണ് ടീം ഇന്ത്യ ആരാധകർക്കും മാനേജ്മെന്റിനും സമ്മാനിച്ചത്. ടൂർണമെന്റിന് മുമ്പ് ഒരു സന്നാഹമത്സരം മാത്രമാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്, ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരേ. നിലവിൽ കോലിയും സംഘവും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള അവസാന അവസരം. മുൻനിരയും മധ്യനിരയുമടക്കം തീർക്കാൻ പ്രശ്നങ്ങളേറെയുണ്ട്. ഫോമാകാതെ ഓപ്പണിങ് 4, 154, 39, 21, 8, 4, 0, 11, 193, 15, അവസാന പത്ത് ഏകദിനങ്ങളിൽ ഇന്ത്യൻ ഓപ്പണർമാരുടെ കൂട്ടുകെട്ടാണിത്. ന്യൂസീലൻഡിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ഓരോ മത്സരത്തിൽ ഫോം കണ്ടെത്തിയത് ഒഴിച്ചാൽ ബാക്കി മത്സരങ്ങളിലെല്ലാം രോഹിത് ശർമ - ശിഖർ ധവാൻ പരാജയം. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഓപ്പണിങ് കൂട്ടുകെട്ടിലെ ശരാശരി 48.6 ആണ്. 154, 193 എന്നിങ്ങനെ ഫോമിലായ രണ്ട് മത്സരങ്ങൾ മാറ്റിനിർത്തിയാൽ ശരാശരി 17.37 റൺസ് മാത്രം. ന്യൂസീലൻഡിനെതിരായ സന്നാഹമത്സരത്തിലും ഇരുവരും ഇന്ത്യയെ പ്രശ്നത്തിലാക്കി. സ്കോർ മൂന്നിൽ നിൽക്കേ രോഹിതും പത്തിൽനിൽക്കേ ധവാനും മടങ്ങി. ധവാൻ ഐ.പി.എല്ലിൽ ഡൽഹിക്കായി ഫോം കണ്ടെത്തിയിരുന്നു. എന്നാൽ, മുംബൈയെ കിരീടത്തിലേക്ക് നയിച്ചെന്നതല്ലാതെ ബാറ്റിങ്ങിൽ രോഹിതിന് കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. ഇത് പരിഹരിക്കാനായില്ലെങ്കിൽ വിരാട് കോലിയും നാലാം നമ്പർ ബാറ്റ്സ്മാനും ന്യൂബോളിന്റെ തിളക്കം മാറുംമുമ്പേ ക്രീസിലെത്തേണ്ട അവസ്ഥ വരും. ഐ.പി.എല്ലിൽ പഞ്ചാബിനായി തിളങ്ങിയ ലോകേഷ് രാഹുലാണ് ടീമിലെ മറ്റൊരു ഓപ്പണർ. നാലാം നമ്പർ എന്താവുമെന്തോ? കഴിഞ്ഞ ഒരുവർഷമായി ഉത്തരം കിട്ടാത്ത ചോദ്യമാണ് നാലാം നമ്പറിൽ ആര് കളിക്കുമെന്നത്. ഒരുപാട് പരീക്ഷണങ്ങൾ നടത്തി. എന്നിട്ടും ഉത്തരം മാത്രം കിട്ടിയില്ല. ഒടുവിൽ വിജയ് ശങ്കറിനെ അവിടേക്ക് പരിഗണിക്കാമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദ് പറഞ്ഞു. എന്നാൽ, പരിക്ക് കാരണം സന്നാഹത്തിൽ ശങ്കർ കളിച്ചില്ല. പകരം രാഹുലായിരുന്നു നാലാം നമ്പറിൽ. അതും പരാജയമായി. 14 മിനിറ്റേ രാഹുലിന് ക്രീസിൽ നിൽക്കാനായുള്ളൂ. പത്ത് പന്ത് നേരിട്ട രാഹുൽ ആറ് റൺസെടുത്ത് ട്രെന്റ് ബോൾട്ടിന് വിക്കറ്റ് നൽകി മടങ്ങി. അവസരം കിട്ടിയിട്ട് അത് മുതലെടുക്കാനായില്ല. നാലാം നമ്പറിൽ രാഹുലിന്റെ പ്രകടനം അത്ര നല്ലതല്ലെന്നാണ് കണക്കുകൾ. മൂന്ന് ഇന്നിങ്സ് കളിച്ച രാഹുലിന് 26 റൺസേ നേടാനായിട്ടുള്ളൂ. നാലാം നമ്പറിലേക്ക് പരിഗണിക്കാവുന്ന മറ്റൊരു താരം ദിനേശ് കാർത്തിക്കാണ്. കാർത്തിക്കിന് നാലാം നമ്പറിൽ 18 ഇന്നിങ്സിൽ 38.73 ശരാശരിയിൽ 426 റൺസുണ്ട്. എന്നാൽ സന്നാഹത്തിൽ കാർത്തിക്കിന് നാലു റൺസേ എടുക്കാനായുള്ളൂ. രണ്ടാം ഓൾറൗണ്ടർ കേദാർ ജാദവും വിജയ് ശങ്കറും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിനുമുമ്പ് കളിക്കുമെന്ന് ഉറപ്പില്ല. പരിക്കിലുള്ള ഇരുവരും ഈ മത്സരത്തിനുമുമ്പ് പൂർണമായും ഫിറ്റാകില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, സന്നാഹത്തിൽ അർധസെഞ്ചുറിയോടെ രവീന്ദ്ര ജഡേജ രണ്ടാം ഓൾറൗണ്ടറുടെ സ്ഥാനത്തിനായി അവകാശമുന്നയിച്ചു. ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ആരെ ഇറക്കുമെന്ന കാര്യം കോലിയെ പ്രശ്നത്തിലാക്കുമെന്ന് ഉറപ്പ്. Content Highlights:World Cup Cricket Indian team performance in warm up match

from sports rss feed http://bit.ly/2YIX3qq
via IFTTT

No comments:

Post a Comment

Post Bottom Ad

Pages