പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദര്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍നിന്ന് പുറത്ത്; കുല്‍ദീപ് പകരക്കാരന്‍ - News4Max

Breaking

Post Top Ad

Tuesday, 15 February 2022

പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദര്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍നിന്ന് പുറത്ത്; കുല്‍ദീപ് പകരക്കാരന്‍

ന്യൂഡൽഹി: പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ നിന്ന് പുറത്ത്. കാലിലെ പേശികൾക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്. സുന്ദറിന് പകരം ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിനെ ടീമിലെടുത്തതായി ബിസിസിഐ അറിയിച്ചു. ഫെബ്രുവരി 16-ന് കൊൽക്കത്തയിലാണ് പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം. നേരത്തെ വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ എല്ലാ മത്സരത്തിലും കളിച്ച സുന്ദറിന് മൂന്നാം മത്സരത്തിൽ ഫീൽഡിങ്ങിനിടെയാണ് പരിക്കേൽക്കുന്നത്. ഒരു വർഷത്തിനു ശേഷമാണ് കുൽദീപ് യാദവ് ഇന്ത്യൻ ട്വന്റി 20 ടീമിലെത്തുന്നത്. Content Highlights:India vs West Indies Washington Sundar has been ruled out of the series

from sports rss feed https://ift.tt/YoqEvZc
via IFTTT

No comments:

Post a Comment

Post Bottom Ad

Pages