എന്തുകൊണ്ട് സിഎസ്‌കെ റെയ്‌നയെ ടീമിലെടുത്തില്ല? കാരണം വെളിപ്പെടുത്തി ടീം സിഇഒ - News4Max

Breaking

Post Top Ad

Tuesday, 15 February 2022

എന്തുകൊണ്ട് സിഎസ്‌കെ റെയ്‌നയെ ടീമിലെടുത്തില്ല? കാരണം വെളിപ്പെടുത്തി ടീം സിഇഒ

ചെന്നൈ: ഇത്തവണത്തെ ഐപിഎൽ മെഗാ താര ലേലം പൂർത്തിയായപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ ശ്രദ്ധനേടിയത് അവരുടെ വിശ്വസ്തനായ മധ്യനിര താരം സുരേഷ് റെയ്നയുടെ അഭാവമായിരുന്നു. ലേലത്തിൽ രണ്ടു ദിവസവും റെയ്നയ്ക്ക് വേണ്ടി ഒരു ടീമും രംഗത്ത് വന്നിരുന്നില്ല. സൂപ്പർ കിങ്സ് തങ്ങളുടെ കഴിഞ്ഞ സീസണിലെ മിക്ക താരങ്ങളെയും ഇത്തവണ ടീമിലെത്തിച്ചെങ്കിലും റെയ്നയ്ക്ക് വേണ്ടി അവരും രംഗത്ത് വന്നില്ല. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് റെയ്നയെ ഒരു ഫ്രാഞ്ചൈസിയും ലേലത്തിലെടുക്കാതിരിക്കുന്നത്. തങ്ങളുടെ ചിന്നത്തലയെ ടീമിലെടുക്കാത്തതിന് മാനേജ്മെന്റിനെതിരേ സൂപ്പർ കിങ്സ് ആരാധകർ തന്നെ വിമർശനമുന്നയിച്ച് രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ എന്തുകൊണ്ട് റെയ്നയെ ടീമിലെടുത്തില്ല എന്ന് വ്യക്തമാക്കി സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. റെയ്നയെ തങ്ങളുടെ ടീം മിസ് ചെയ്യുമെന്ന് പറഞ്ഞ കാശി വിശ്വനാഥൻ നിലവിലെ ടീമിന്റെ ഘടനയ്ക്ക് അദ്ദേഹം യോജിക്കില്ലെന്ന കാരണത്താലാണ് ടീമിലെടുക്കാതിരുന്നതെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറേ വർഷങ്ങളായി ടീമിനായി സ്ഥിരതയോടെ കളിക്കുന്ന റെയ്നയെ ടീമിലെക്കുക്കാൻ സാധിക്കാതിരുന്നത് ഏറെ പ്രയാസമേറിയ കാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 12 വർഷമായി സിഎസ്കെയ്ക്കായി ഏറ്റവും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരിൽ ഒരാളാണ് റെയ്ന. അദ്ദേഹത്തെ ടീമിലെടുക്കാൻ സാധിക്കാതിരിക്കുന്നത് തീർച്ചയായും ഞങ്ങൾക്ക് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാൽ അതേസമയം തന്നെ നിങ്ങൾ മനസിലാക്കേണ്ടുന്ന ഒരു കാര്യമുണ്ട്, ഒരു ടീം രൂപീകരണം അതിൽ ഉൾക്കൊള്ളുന്ന താരങ്ങളുടെ ഫോമിനെ ആശ്രയിച്ചിരിക്കും. ഒരു ടീം ആഗ്രഹിക്കുന്ന രൂപത്തിന് ഇത് പ്രധാനമാണ്. അത്തരത്തിൽ നോക്കുമ്പോൾ റെയ്ന നിലവിലെ ടീമിന് ചേരുന്നതരത്തിലുള്ള ഒരാളല്ല. - കാശി വിശ്വനാഥൻ വ്യക്തമാക്കി. സൂപ്പർ കിങ്സിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐപിഎല്ലിൽ ചരിത്രത്തിൽ തന്നെ മികച്ച റെക്കോഡുള്ള ഒരു താരമാണ് റെയ്ന. ഐപിഎല്ലിൽ 204 മത്സരങ്ങളിൽ നിന്ന് 5528 റൺസാണ് റെയ്നയുടെ സമ്പാദ്യം. ഐപിഎൽ റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ് റെയ്നയുടെ സ്ഥാനം. Content Highlights: why Chennai Super Kings did not buy Suresh Raina csk CEO reveals

from sports rss feed https://ift.tt/SsE6dOy
via IFTTT

No comments:

Post a Comment

Post Bottom Ad

Pages