ഗോവ: ഐഎസ്എല്ലിൽ വിജയ വഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം കണ്ടെങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. 25-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്നുള്ള ജീക്സൺന്റെ ഹെഡ്ഡർ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കൈപ്പിടിയിലൊതുക്കി. മൂന്നു മിനിറ്റിന് ശേഷം വലതു വിങ്ങിൽ നിന്ന് വന്ന അറ്റാക്കിന് ഒടുവിൽ സഹൽ ഷോട്ട് ഉതിർത്തെങ്കിലും ലക്ഷ്യം തെറ്റി. ഒടുവിൽ 49-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. പൂട്ടിയ എടുത്ത കോർണർ എനസ് സിപോവിച്ച് ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന് മുകളിലൂടെ ഉയർന്നു ചാടി ഹെഡ് ചെയ്ത് വലയിലെത്തിച്ചു. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 17 മത്സരങ്ങളിൽ 10 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ 10-ാം സ്ഥാനത്താണ്. 29 പോയിന്റുമായി ഹൈദരാബാദ് ഒന്നാമതും 26 പോയിന്റുമായി എടികെ മോഹൻ ബഗാൻ രണ്ടാം സ്ഥാനത്തുമാണ്. Content Highlights: ISL 2021 2022 Kerala Blasters vs East Bengal
from sports rss feed https://ift.tt/p3KRrV7
via IFTTT
Post Top Ad
Monday, 14 February 2022
Home
sports sports rss feed
വിജയവഴിയില്‍ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്; മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു
വിജയവഴിയില്‍ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്; മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment