'അന്ന് മദ്യക്കുപ്പിയുമായി റോഡ് മുറിച്ചുകടക്കാന്‍ ഒരുങ്ങുമ്പോള്‍ കോച്ച്‌ എന്നെ കണ്ടു' - News4Max

Breaking

Post Top Ad

Friday, 11 February 2022

'അന്ന് മദ്യക്കുപ്പിയുമായി റോഡ് മുറിച്ചുകടക്കാന്‍ ഒരുങ്ങുമ്പോള്‍ കോച്ച്‌ എന്നെ കണ്ടു'

ലണ്ടൻ: മദ്യാസക്തിയുടെ കാലത്ത് താൻ മരിച്ചുപോകുമെന്ന് ഭയപ്പെട്ടിരുന്നതായി മുൻ ഇംഗ്ലീഷ് ഫുട്ബോൾ താരം വെയ്ൻ റൂണി. അതല്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുമായിരുന്നെന്നും റൂണി വെളിപ്പെടുത്തി. മാനസിക നില താളം തെറ്റിയ ആ നാളുകളെ കുറിച്ച് വെയ്ൻ റൂണി ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നു പറഞ്ഞത്. തന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ചാണ് റൂണി അഭിമുഖം നൽകിയത്. കുട്ടിയായിരുന്നപ്പോഴേ എന്നിൽ, പ്രശ്നങ്ങൾ തുടങ്ങി. നല്ല കുട്ടിയായിരുന്നില്ല. വഴക്കുണ്ടാക്കുകയും കൊള്ളുകയും കൊടുക്കുകയും ചെയ്തതായിരുന്നു അക്കാലം. പലപ്പോഴും പരിക്കുകളുമായിട്ടാവും വീട്ടിലെത്തുക. തലപൊട്ടുകയും താടിയെല്ലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരുദിവസം മദ്യക്കുപ്പിയുമായി ഞാൻ റോഡ് മുറിച്ചുകടക്കാനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് എന്റെ കോച്ച് കോളിൻ ഹാർവി അടുത്തെത്തിയത്. നീ നശിച്ചുപോകരുത്. നിന്റെ പ്രായത്തിൽ ഇത്രയും പ്രതിഭയുള്ളവർ വേറെയില്ല എന്ന് പറഞ്ഞു. അടുത്ത ദിവസം അദ്ദേഹം എന്നെ പരിശീലനത്തിനെത്തിച്ചു. കളി തുടങ്ങിക്കഴിഞ്ഞും പ്രശ്നങ്ങളുണ്ടായി. ചില സമയത്ത് എനിക്ക് കളിക്കാനാവുമായിരുന്നില്ല. മദ്യം അത്രമാത്രം എന്നെ വിധേയനാക്കിയിരുന്നു- റൂണി അഭിമുഖത്തിൽ പറയുന്നു. ഇംഗ്ലണ്ടിന്റെയും മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെയും റെക്കോഡ് ഗോൾ സ്കോററാണ് റൂണി. 36-കാരനായ റൂണി ഇംഗ്ലണ്ടിനുവേണ്ടി 120 മത്സരങ്ങളിൽ 53 ഗോളുകൾ നേടിയിട്ടുണ്ട്. മാഞ്ചെസ്റ്റർ യുണൈറ്റഡിനായി 559 കളികളിൽ 253 ഗോളടിച്ചു. Content Highlights: Wayne Rooney documentary Record England goalscorer feared drinking could have led to death

from sports rss feed https://ift.tt/fRoPknX
via IFTTT

No comments:

Post a Comment

Post Bottom Ad

Pages